കാലിന് ബാധിച്ച ഗുരുതര രോഗവുമായി യുവാവ് ചികിത്സാ സഹായം തേടുന്നു; നിര്‍ദ്ധനകുടുംബത്തെ സഹായിക്കാന്‍ അഭ്യര്‍ത്ഥനയുമായി നാട്ടുകാര്‍

കാട്ടിക്കുളം ചെമ്പകമൂല പ്ലാക്കല്‍ ഹനീഫ കഴിഞ്ഞ ഒരു വര്‍ഷമായി കിടപ്പിലാണ്. ലോഡിങ് തൊഴിലാളിയായിരുന്ന ഹനീഫയ്ക്ക ഒരു നടുവേദന വന്നതോടെ കാലിന്റെ സ്പര്‍ശന ശേഷി നഷ്ട്ടപ്പെടുകയും വലതുകാലിന്റെ ചര്‍മ്മം പൂര്‍ണമായി നശിച്ചു പോകുകയുമായിരുന്നു. മുറിവ് ഉണങ്ങാത്ത അവസ്ഥയില്‍ കഠിനവേദനയുടെ നടുവിലാണ് ഈ യുവാവ് കഴിയുന്നത്. ഇദ്ദേഹത്തിന്റെ മാതാവ് പൂര്‍ണമായും അന്ധയാണ് .ഭാര്യ മൂന്നു വര്‍ഷം മുന്‍പ് പ്രസവത്തോടുകൂടി മരണപ്പെട്ടു. മൂന്നു കുട്ടികള്‍ ഉള്ള കുടുംബത്തിന്റെ ഏക അത്താണിയായ ഹനീഫ കിടപ്പിലായതോടു കൂടി നിത്യവൃത്തിക്ക് ബുദ്ധിമുട്ടുകയാണ് ഈ കുടുംബം.് കഴിഞ്ഞ ഒരു വര്‍ഷം മാനന്തവാടി ജില്ലാ ഹോസ്പിറ്റലിലും മേപ്പാടി വിംസ് ഹോസ്പിറ്റലിലും ചികിത്സ നടത്തിയിട്ടുണ്ട് എന്നാല്‍ നാളിതുവരെ ഒരു വ്യത്യാസവും ഉണ്ടായിട്ടില്ല. ഇദ്ദേഹത്തിന്റെ മാതാവ് പൂര്‍ണമായും അന്ധയാണ് .ഭാര്യ മൂന്നു വര്‍ഷം മുന്‍പ് പ്രസവത്തോടുകൂടി മരണപ്പെട്ടു. മൂന്നു കുട്ടികള്‍ ഉണ്ട് കുടുംബത്തിന്റെ ഏക അത്താണിയായ ഹനീഫ കിടപ്പിലായതോടു കൂടി നിത്യവൃത്തിക്ക് ബുദ്ധിമുട്ടുകയാണ് ഈ കുടുംബം. ഈ അവസ്ഥയില്‍ പ്രദേശവാസികള്‍ ചികിത്സാസഹായ കമ്മിറ്റി രൂപീകരിച്ചിരിക്കുകയാണ്. വയനാട് ജില്ലാ സഹകരണ ബാങ്കിന്റെ കാട്ടിക്കുളം ശാഖയിലാണ് ഹനീഫയുടെ സഹായധനം സ്വരൂപിക്കാനായി അക്കൗണ്ട് തുറന്നിരിക്കുന്നത്.
വയനാട് ജില്ലാ സഹകരണ ബാങ്ക്,കാട്ടിക്കുളം ശാഖ
അക്കൗണ്ട് നമ്പര്‍:130231201020056
ഐ.എഫ്.എസ്.സി കോഡ്:FDRL0WDCB01
കൂടുതല്‍ വിവരങ്ങള്‍ക്ക്:9526319777,9946914865,9526713081


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍