എസ്.എഫ്.ഐ ക്യാമ്പയിന് സംഘടിപ്പിച്ചു
'കണ്സഷന് ഔദാര്യമല്ല,അവകാശമാണ് 'എന്ന മുദ്രാവാക്യമുയര്‍ത്തി എസ്.എഫ്.ഐ പനമരം ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ പനമരത്ത് ബസ് സ്റ്റാന്‍ഡ് ക്യാമ്പയിന് സംഘടിപ്പിച്ചു.സ്വകാര്യ ബസുകള്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും അധിക ചാര്‍ജ്ജ് ഈടാക്കും,വിദ്യാര്‍ത്ഥികളെ ബസ്സില്‍ കയറ്റാതിരിക്കുക, സ്റ്റാര്‍ട്ട് ചെയ്യാത്ത വാഹനത്തില്‍ കയറാന്‍ പാടില്ല എന്ന ശാഠ്യം പിടിക്കുക എന്നീ നിലപാടുകളില്‍ പ്രതിഷേധിച്ചായിരുന്നു ക്യാമ്പയിന്.നിയും ഇത്തരം നിലപാട് സ്വീകരിച്ചാല്‍ ശക്തമായ വിദ്യാര്‍ത്ഥി പ്രക്ഷോപങ്ങള്‍ക്ക് എസ്.എഫ്.ഐ നേതൃത്വം നല്‍കുമെന്ന് ക്യാമ്പയിന് മുന്നറിയിപ്പ് നല്കി.ഏരിയ സെക്രട്ടറി കശ്യപ് എം.പി, പ്രസിഡന്റ് ജ്യോതിഷ്,അക്ഷയ്,വിഷ്ണു ടി.എം എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍