എസ്.എസ്.എല്‍.സി പരീക്ഷ; നാടിന്റെ വെളിച്ചമായി'കര്‍മ്മയുടെ ' സേവനം
തലപ്പുഴ ചിറക്കര പ്രദേശത്തുകാര്‍ക്ക് വൈജ്ഞാനിക മുന്നേറ്റത്തിന് കരുത്ത് പകര്‍ന്നുകൊണ്ട് 50 ദിവസമായി പ്രദേശത്ത് നടന്നകൊണ്ടിരുന്ന നിശാ പഠന ക്യാമ്പ് സമാപിച്ചു . തലപ്പുഴ ചിറക്കര എസ്റ്റേറ്റ് പ്രദേശത്തെ എസ്റ്റേററ് എല്‍.പി സ്കൂളില്‍ തലപ്പുഴ ഗവ.ഹയര്‍സെക്കണ്ടറി സ്കൂളിലെ എസ്.എസ് എല്‍.സി വിദ്യാര്‍ത്ഥികള്‍ക്കായി ജനപങ്കാളിത്തത്തോടെ തലപ്പുഴ ഗവ.എന്‍ജി.കോളേജിലെ 'കര്‍മ്മ' ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ പരീക്ഷാ പരിശീലന പഠനക്യാമ്പ് സംഘടിപ്പിച്ചത്.ജനുവരി 12 ന് തലപ്പുഴ ഗവ ഹയര്‍സെക്കണ്ടറി സ്കൂള്‍ ഹെഡ്മാസ്റ്റര് പി എ സ്റ്റാനി സാറാണ് ക്യാമ്പ് ഉദ്ഘാടനം ചെയ്തത് വൈകുന്നേരം 6 മണിമുതല്‍ രാത്രി 10 മണിവരെ നടന്നിരുന്ന ക്യമ്പിന് കര്‍മ്മ വളണ്ടിയര്‍മാരും തലപ്പുഴ ഗവ എന്‍ജിനിയറിംഗ് കോളേജ് വിദ്യാര്‍ത്ഥികളുമായ ഫാസില്‍ പി,സോനു,ലാസിം , ഷബീര്‍ കോഴിക്കോട് , സഹീല്‍,ഇസ്മായീല്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്കി ,ക്യാമ്പ് കണ്‍വീനര്‍ എസ് .ഷൗക്കത്തലിയുടെ നേതൃത്തത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യങ്ങളൊരുക്കിയും ഭക്ഷണം നല്‍കിയും നാട്ടുകാരും രക്ഷിതാക്കളും ക്യാമ്പിന് പിന്തുണയേകി എസ്റ്റ്റ്റ് പാടികളില്‍ താമസിക്കുന്നവരും കൂലി വേലക്കാരും തോട്ടം തൊഴിലാളികളുടെയും മക്കളാണ് ഭൂരിപക്ഷം വിദ്യാര്‍ത്ഥികളും . വിദ്യഭ്യാസപരമായും സാമൂഹ്യപരമായും ഏറെ പിന്നോക്കം നില്ക്കുന്ന പ്രദേശത്തെ വിദ്യഭ്യഭ്യസ മുന്നേറ്റത്തിന് കരുത്തു പകരുന്നതായിരുന്നു അറിവുകള്‍ പകര്‍ന്ന് നല്‍കിയുള്ള കര്‍മ്മ ഭടന്മാരുടെ സേവനം. തലപ്പുഴ ഗവ ഹയര്‍സെക്കണ്ടറി സ്കൂള്‍ അധ്യാപകരായ വി അബ്ദുല്‍ ലത്തീഫ് , സരിതാ മനോജ്, എം ഇബ്രാഹിം എന്നിവരും ക്യാമ്പിന് പിന്തുണയേകി ക്യാമ്പിന്റെ ഭാഗമായി നടന്ന കരിയര്‍ ഗൈഡന്‍സ്,ടാലന്റ് ഹണ്ടിംഗ് എന്നിപരിപാടികള് വിദ്യാര്‍ത്ഥികള്‍ക്ക് അവേശമേകി
ചിറക്കര എസ്റ്റേറ്റ് എല്‍പി സ്കൂളില്‍ നടന്ന പഠനക്യമ്പിന്റെ സമാപന സംഗമം പാരിസണ്‍സ് എസ്റ്റേറ്റ് ഫീല്‍ഡ് ഓഫീസര്‍ സുധീര്‍കുമാര്‍ ഉദ്ഘാടനം ചെയ്തു മാനന്തവാടി മുന്‍സിപ്പല്‍ കൗണ്‍സിലര്‍ സെക്കീന ഹംസ അദ്യക്ഷത വഹിച്ചു.പി നൗഷാദ് മാസ്റ്റര്‍ വി. അബ്ദുല്‍ ലത്തീഫ് മാസ്റ്റര്‍ ,എം ഇബ്രാഹിം മാസ്റ്റര്‍ ,ജംഷീര്‍ പി , റഹ് ന ടി,സൂര്യ ,സൂര്യ (ഗവ എന്‍ജി. കോളേജ് തലപ്പുഴ)ആബിദ ചിറക്കര ,ഷൗക്കത്തലി എസ് എന്നിവര്‍ സംസാരിച്ചു,
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍