ഇന്ധനവില വര്‍ദ്ധന :എസ്.ഡി.പി.ഐ നിശ്ചലമാക്കല്‍ സമരം നടത്തി
കല്‍പ്പറ്റ:അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വിലയില്‍ ഗണ്യമായ കുറവുണ്ടായിട്ടും രാജ്യത്ത് ഇന്ധന വില ദിനം പ്രതി വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നതില്‍ പ്രതിഷേധവുമായി എസ്.ഡി.പി.ഐ രംഗത്ത്. കേന്ദ്ര സര്‍ക്കാരിന്റെ ഇത്തരം ജനദ്രോഹ നയങ്ങള്‍ക്കെതിരെ എസ്.ഡി പി ഐ കല്‍പ്പറ്റയില്‍ നിശ്ചലമാക്കല്‍ സമരം നടത്തി. പിണങ്ങോട് ജംഗ്ഷനില്‍ നിന്ന് പ്രകടനമായി വന്ന് പഴയ സ്റ്റാന്റ് പരിസരത്ത് റോഡ് 10 മിനിറ്റ് ഉപരോധിച്ചു.ലഘുലേഖയും വിതരണം ചെയ്തു.സമരം എസ് ഡി പി ഐ ജില്ലാ സെക്രട്ടറി എന്‍.ഹംസ വാര്യാട് ഉദ്ഘാടനം ചെയ്തു. സുബൈര്‍ കല്‍പ്പറ്റ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് കരീം മുട്ടില്‍, നൗഷിര്‍ പിണങ്ങോട്, മെഹറൂഫ് പാറോല്‍ എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍