ബൈക്ക് അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
പുല്‍പ്പള്ളി:മരക്കടവ് തോണക്കര സജി (43) യാണ് മരിച്ചത്.മാര്‍ച്ച് 4 രാത്രി മുള്ളന്‍കൊല്ലി പെരീക്കല്ലൂര് റോഡിലെ മാടലില്‍ വെച്ച് ബൈക്ക് ജീപ്പുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.എന്നാല്‍ ജീപ്പ് നിര്‍ത്താതെ പോയതായി പരാതിയുണ്ട്.മാര്‍ച്ച് ഒന്നിന് ഈ സ്ഥലത്ത് ബൈക്കപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചിരുന്നു.മഞ്ജുവാണ് സജിയുടെ ഭാര്യ.മക്കള്‍:റിയ,നിയ,ജോസ് കുട്ടി എന്നിവര്‍ മക്കളാണ്.സംസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് മരക്കടവ് സെന്റ് ജോസ്ഫ് പള്ളിയില്‍ സെമിത്തേരിയില്‍.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍