ഇന്ധനവില വര്‍ദ്ധന :എസ്.ഡി.പി.ഐ നിശ്ചലമാക്കല്‍ സമരം നടത്തി
അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വിലയില്‍ ഗണ്യമായ കുറവുണ്ടായിട്ടും രാജ്യത്ത് ഇന്ധന വില ദിനം പ്രതി വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നതില്‍ പ്രതിഷേധവുമായി എസ്.ഡി.പി.ഐ രംഗത്ത്. കേന്ദ്ര സര്‍ക്കാരിന്റെ ഇത്തരം ജനദ്രോഹ നയങ്ങള്‍ക്കെതിരെ എസ്.ഡി പി ഐ മാനന്തവാടിയില്‍ നിശ്ചലമാക്കല്‍ സമരം നടത്തി. അതിരൂക്ഷമായ തൊഴിലില്ലായ്മയും കാര്‍ഷിക വില തകര്‍ച്ചയും മൂലം ദുരിതമനുഭവിക്കുന്ന പൗരന്മാര്ക്ക് ആശ്വാസം പകരാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്ക് കഴിയുന്നില്ലെന്നും എസ്.ഡി.പി.ഐ കുറ്റപ്പെടുത്തി.സാധാരണക്കാരന്റെ ജീവിത ചെലവ് ഉയരുന്നതിനും ഇന്ധന വില വര്‍ധനവ് കാരണമായിട്ടും തങ്ങള്‍ ഈടാക്കുന്ന അമിത നികുതി കുറയ്ക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകുന്നില്ല, കേന്ദ്രം എക്സൈസ് നികുതിയായും സംസ്ഥാനം മൂല്യവര്‍ധിത നികുതിയായും ജനങ്ങളെ കൊള്ളയടിക്കുകയാണ് ഇതിനെതിരെ എസ് ഡി പി ഐ മാനന്തവാടിയില്‍ നിശ്ചലമാക്കല്‍ സമരം നടത്തി പി ആര് കൃഷ്ണന്‍കുട്ടി, ഉസ്മാന് കുണ്ടാല എം ടി കുഞ്ഞബ്ദുള്ള, സമദ് പിലാക്കാവ്, ഷമീര്‍ ജെസ്സി തുടങ്ങിയവര്‍ നേതൃത്വം നല്കി
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍