പ്രതിഷേധ സംഗമം നടത്തി.
കല്‍പ്പറ്റ:സി.പി.എമ്മിന്റെ കൊലപാതകരാഷ്ട്രീയത്തിനെതിരെയും, കേന്ദ്ര-കേരള സര്‍ക്കാരുകളുടെ ജനദ്രോഹ നിലപാടുകളില്‍ പ്രതിഷധിച്ച് കൊണ്ടും കല്പ്പറ്റടൗണില് യു.ഡിഎഫ് കല്‍പ്പറ്റ നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധ സംഗമം നടത്തി. അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ ജനരോക്ഷമുയരുമ്പോള് മനുഷ്യജീവനുകള്‍ ബലികഴിച്ച് ശ്രദ്ധതിരിച്ചുവിടാനുള്ള ശ്രമമാണ് ഇടതുപക്ഷം നടത്തുന്നത്. മട്ടന്നൂരില്‍ ഷുഹൈബിന്റെയും മണ്ണാര്‍ക്കാട് സഹീറിന്റെ കൊലപാതകവും ഇതില്‍ അവസാനത്തേതാണ്. അക്രമം നടത്തുന്നവര്‍ക്ക് സുരക്ഷ ഒരുക്കുകയും ആസൂത്രണം ചെയ്യുന്ന നേതാക്കള്‍ക്ക് പൊലീസ് ഒളിത്താവളമൊരുക്കുകയാണ് ചെയ്യുന്നതെന്നും പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് കൊണ്ട് യു ഡി എഫ് ജില്ലാ ചെയര്മാന് സി പി വര്‍ഗീസ് പറഞ്ഞു. റസാഖ് കല്‍പ്പറ്റ അധ്യക്ഷത വഹിച്ച യോഗത്തില്‍ പി പി ആലി, പി കെ അബൂബക്കര്‍, എന്‍ കെ റഷീദ്, പൗലോസ് കുറുമ്പേമഠം, സി മൊയ്തീന്‍കുട്ടി, പഞ്ചാര ഉസ്മാന്, എം എ ജോസഫ്, വി എ മജീദ്, പി കെ കുഞ്ഞിമൊയ്തീന്‍, ജി വിജയമ്മ ടീച്ചര്‍, ടി ജെ ഐസക്, കെ കെ രാജേന്ദ്രന്, ആര് ഉണ്ണികൃഷ്ണന്, നജീബ് പിണങ്ങോട്, ജോണി നന്നാട്ട്, സി സി തങ്കച്ചന്, ടി സി ദേവസ്യ, ആര് രാമചന്ദ്രന്, സി മമ്മി തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍