ചാമ്പ്യന്‍സ് ട്രോഫി:വയനാട് ബ്ലാസ്റ്റേഴ്സ് ജേതാക്കള്‍
കല്‍പ്പറ്റ: ഈഗിള്‍സ് എഫ്.സിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഒന്നാമത് ആസ്റ്റര്‍ വയനാട് ചാമ്പ്യന്‍സ് ട്രോഫി അഖിേലന്ത്യ സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണ്ണമെന്റില്‍ വയനാട് ബ്ലാസ്റ്റേഴ്സ് കിരീടം ചൂടി. ഫൈനലില്‍ എഫ്.സി. പെരിന്തല്‍മണ്ണയെ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്ക് കീഴടക്കിയാണ് വയനാട് ബ്ലാസ്റ്റേഴ്സ് ചാമ്പ്യന്മാരായത്. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം രണ്ടാം പകുതിയിലാണ് മൂന്നു ഗോളുകളും പിറന്നത്. ഫാബ് ട്രീ മാനേജിങ് പാര്‍ട്ണര്‍ ഷിഹാബ് വിജയികള്‍ക്ക് ട്രോഫികള്‍ കൈമാറി. കല്പറ്റ പൊലീസ് ഇന്‍സ്പെക്ടര്‍ ജേക്കബ്, മുനിസിപ്പല്‍ കൗണ്‍സിലര്‍ രാധാകൃഷ്ണന്, ഈഗ്ള്‍സ് ക്ളബ് ഭാരവാഹികളായ നാസര്‍ കുരുണിയന്, ഗ്ളാഡ്സണ്‍ മുണ്ടേരി എന്നിവര്‍ കളിക്കാരെ പരിചയപ്പെട്ടു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍