വിജയോത്സവം സംഘടിപ്പിച്ചു
കേരള സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് മാനന്തവാടി സബ് ജില്ല കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പത്താം തരം പരീക്ഷയെഴുതുന്ന മാനന്തവാടി താലൂക്കിലെ കുട്ടികള്‍ക്കായി പ്രത്യേക പരിശീലനം സംഘടിപ്പിച്ചു.പരിശീലനത്തിന്റെ ഭാഗമായി പ്രത്യേകം മോട്ടിവേഷന്‍ ക്ലാസ്സും, വിവിധ വിഷയങ്ങളില്‍ കേന്ദ്രീകൃത പരിശീലനവും സംഘടിപ്പിച്ചു. തരുവണ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടന്ന പരിപാടിയില്‍ മാനന്തവാടി ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. തരുവണ സ്കൂള്‍ പി.ടി.എ പ്രസിഡണ്ട് മായര്‍ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രിന്‍സിപ്പള്‍ ടി.എം.രാജീവന് ഉദ്ഘാടനം നിര്‍വ്വഹിച്ചു.കെ.എസ്.ടി.എ ജില്ല കമ്മറ്റി അംഗം കെ.മുഹമ്മദലി സ്വാഗതം പറഞ്ഞ ചടങ്ങില്‍ ബ്രാഞ്ച് സെക്രട്ടറി അബ്ദുള്‍ ഖനി നന്ദിയും, സബ്. ജില്ല ജോ. സെക്രട്ടറി ജോണ്‍ എന്‍.ജെ. മുഖ്യ പ്രഭാഷണവും നടത്തി.സ്കൂള്‍ എസ്.എം.ഡി.സി ചെയര്മാന് അബ്ദുളള കണിയാകണ്ടി, വൃന്ദ ടീച്ചര്‍, ഫാ.ജി.കെ.എം.എച്ച്.എസ്.എസ് പി.ടി.എ പ്രസിഡണ്ട് കെ.വി.രാജു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.നാടക പ്രവര്ത്തകന് സൗമീന്ദ്രന്‍ പാനൂര്‍ മോട്ടിവേഷന്‍ ക്ലാസ്സും, ബിനു തോമസ്, ഷഫീക്ക്, രമേശ് കുമാര്‍ എം.കെ., ലത്തീഫ് ആര് എന്നിവര്‍ വിവിധ സെഷനുകളും കൈകാര്യം ചെയ്തു.എ.ഇ.സതീഷ് ബാബു, ജോഷി, എ.പി.ബാലകൃഷണന്, ശ്രീജിത്ത് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍