അന്തര്‍ദേശീയ വനിതാ ദിനം:വനിതാ സെമിനാര്‍ മാര്‍ച്ച് 8 ന്
മാനന്തവാടി:അന്തര്‍ദേശീയ വനിതാ ദിനത്തില്‍ മഹിളാ അസോസിയേഷന്റെയും വര്‍ഗ്ഗ സംഘടനകളുടെയും ആഭിമുഖ്യത്തില്‍ വനിതാ സെമിനാര്‍ നടത്തും.മാര്‍ച്ച് 8 ന് ഉച്ചക്ക് രണ്ട് മണിക്ക് മാനന്തവാടി നഗരസഭാ കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന സെമിനാര്‍ സി.പി.എം. ജില്ലാ സെക്രട്ടറി പി. ഗഗാറിന് ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.മഹിളാ അസോസിയേഷന്, വര്‍ക്കിംഗ് വുമണ്‍സ് കോ ഓഡിനേഷന്‍ കമ്മറ്റിയുടെ സംയുക്താഭിമുഖ്യത്തിലാണ് സെമിനാര്‍ നടക്കുന്നത്.തൊഴിലവകാശം സ്ത്രീകളുടെ അവകാശം, തൊഴിലിടങ്ങളിലെ സ്ത്രീ പീഡനം അവസാനിപ്പിക്കുക, കേന്ദ്ര സര്‍ക്കാരിന്റെ സ്ത്രി വിരുദ്ധ നടപടിക്കെതിരെ അണിചേരുക,വനിതാ സംവരണാബില് പാസാക്കുക തുടങ്ങി അഞ്ച് ഇന മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി പിടിച്ചാണ് സെമിനാര്‍ സംഘടിപ്പികുന്നത്. സെമിനാറില്‍ പുരോഗമന കലാസാഹിത്യ സംഘം നേതാവ് വി.ബിന്ദു വിഷയാവതരണം നടത്തുമെന്നും നേതാക്കള്‍ പറഞ്ഞു.വാര്‍ത്താ സമ്മേളനത്തില്‍ വി.കെ.സുലോചന, വി.ജി.ഗിരിജ, പി.എസ്.രമാദേവി തുടങ്ങിയവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍