ആയിരക്കണക്കിനാളുകളുടെ ആവേശത്തിലമര്‍ന്ന് കാരുണ്യത്തിന്റെ ഉദയോത്സവത്തിന് സമാപനം; ഉദയാ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് സമാപിച്ചു
മാനന്തവാടി:കൊയിലേരി ഉദയ വായനശാലയുടെ ആഭിമുഖ്യത്തില്‍ വളളിയൂര്‍ക്കാവില്‍ നടന്നുവന്ന ഉദയ ഫുട്ബോളിന് ഉജ്ജ്വല സമാപനം. വയനാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുംഅയല് ജില്ലകളില്‍ നിന്നും ഫുട്ബോളിനെ സ്നേഹിക്കുന്ന ആയിരകണക്കിനാളുകള്വളളിയൂര്ക്കാവ് മൈതാനത്ത് നിറഞ്ഞപ്പോള്‍ വളളിയൂര്‍ക്കാവ് ഉത്സവത്തിനുമുമ്പുളള മറ്റൊരു ഉത്സവത്തിനാണ് വളളിയൂര്‍ക്കാവ് മൈതാനം സാക്ഷ്യം വഹിച്ചത്. കലാശക്കൊട്ടില്‍ അലറിയാര്‍ത്ത അനേകരെ സാക്ഷിയാക്കി ഉദയാ വായനശാല സ്പോണ്സര് ചെയ്ത ബ്രസീല്‍ ചേന്ദമംഗലൂര്‍ വിജയകിരീടമണിഞ്ഞു.പ്രണവം വായനശാലയ്ക്കുവേണ്ടിയുളള തമ്പ്രാന് ബോയ്സും, കൊയിലേരു ഉദയവായനശാലയ്ക്കുവേണ്ടിയുളള ബ്രസീല്‍ ചേന്ദമംഗല്ലൂരും തമ്മില്‍ ഇഞ്ചോടിഞ്ച്പോരാട്ടത്തില് ഇരുടീമുകളും ഓരോഗോള്‍വീതം നേടി സമനിലപാലിച്ചു.തുടര്‍ന്ന് നടന്ന ടൈബ്രേക്കറില്‍ 67 എന്ന ക്രമത്തില്‍ ബ്രസീല്‍ ചേന്ദമംഗല്ലൂര്ചാമ്പ്യന്മാരായി. മത്സരത്തിന്റെ ഇടവേളയില്‍ ജില്ലാ ആശുപത്രിക്ക്
ഡയാലിസിസിനുളള ധനസഹായം റിഷി ഗ്രൂപ്പ് ചെയര്മാന് ജോസഫ് ഫ്രാന്‍സിസ്,അരുണ്‍ ഗ്രൂപ്പ് ചെയര്മാന് ജോയി അറക്കല്‍ എന്നിവര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ടി.ഉഷാകുമാരിക്ക് കൈമാറി. ജീവകാരുണ്യ പ്രവര്ത്തനത്തിന്കുവൈറ്റ് മാനന്തവാടി അസോസിയേഷനും കൈകോര്‍ത്തു. അതോടൊപ്പംകിടപ്പിലായ രോഗികള്‍ ഉളള8 5 കുടുംബങ്ങള്‍ക്ക് അന്നവും മരുന്നുംപദ്ധതിയിലൂടെ 1 മാസത്തേക്കുളള ഭക്ഷണകിറ്റുകള്‍, കറവപശു, 40 ചാക്ക് അരി, ശ്രവണസഹായി, വാക്കിംഗ് സ്റ്റിക് തുടങ്ങിയ ജീവകാരുണ്യ പദ്ധതികളും ആയിരങ്ങളെസാക്ഷിയാക്കി കൈമാറി. വിജയികള്‍ക്ക് വടക്കേടത്ത് മൈക്കിള്‍ ഫ്രാന്‍സിസ്, മറിയംമൈക്കിള് എന്നിവരുടെ സ്മരണാര്‍ത്ഥം െ്രെപസ്മണിയും എവറോളിംഗ്ട്രോഫിയും നല്കി. ജൂനിയര്‍ ടൂര്‍ണ്ണമെന്റില്‍ മുന്‍ എം.എല്‍.എ.
എം.വി.രാജന്‍മാസ്റ്ററുടെ സ്മരണാര്‍ത്ഥം വിജകളായ സോക്കര്‍ ബോയ്സ്കമ്മനയ്ക്കും, റണ്ണേഴ്സ് അപ്പായ മഹാത്മ പഞ്ചാരക്കാല്ലിക്കും ഷബീന വിനോദ്ട്രോഫികള് കൈമാറി..സമാപന സമ്മേളനത്തില്‍ ടി. ഉഷാകുമാരി, പി.കെ. അസ്മത്ത്,ജോസഫ് ഫ്രാന്‍സിസ്, ജോണി അറയ്ക്കല്‍, ഫാ. ജോമോന് കമ്മന, പി.ഷംസുദ്ധീന്,കടവത്ത് മുഹമ്മദ്, മഞ്ജുള അശോകന്, കമ്മന മോഹനന്, എ.എന്‍.നിഷാന്ത്, ബാബുഫിലിപ്പ്, ഷബീന വിനോദ്, ഷാജി തോമസ്,, അലക്സ് കല്‍പ്പകവാടി, മുജീബ്കോടിയാടന്, ബ്രാന് അലി, കുഞ്ഞാപ്പ വിന്‍സ്പോട്ട്, ബഷീര്‍ ഗള്‍ഫ് കോര്‍ണര്‍,എസ്.പി.കെ. കുഞ്ഞാപ്പ, ലിബിന് കൊയിലേരി, ജിബിന്‍ മാമ്പളളി, ഷാജി മേമടം,ബിജു പയ്യംപളളി തുടങ്ങിയവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍