എടവക ഗ്രാമപഞ്ചായത്ത് വികസന സെമിനാര്‍ നടത്തി
എടവക ഗ്രാമപഞ്ചായത്ത് 2018-19 വാര്‍ഷിക പദ്ധതിയുടെ ഭാഗമായിനടത്തിയ വികസന സെമിനാര്‍ എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാവിജയന്റെ അദ്ധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. എടവക ഗ്രാമപഞ്ചായത്തില്‍ നിന്നും ലഭിക്കുന്ന സേവനങ്ങളുടെ വിവരങ്ങള്‍ അടങ്ങിയ പൗരവകാശ രേഖ സബ് കളക്ടര്‍ ഉമേഷ് എന്‍.എസ്.കെ ഐ.എ.എസും,2018-19 കരട് പദ്ധതി രേഖാ പ്രകാശനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രീതാ രാമനും പ്രകാശനം ചെയ്തു. എടവക ഗ്രാമപഞ്ചായത്തിന്റെ 2018-19 വാര്‍ഷിക പദ്ധതി അവലോകനം വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആമിന അവറാന് നിര്‍വ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജില്‍സണ്‍ തുപ്പുകര,ആരോഗ്യവിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആഷാമെജോ, ബ്ലോക്ക് പഞ്ചായത്ത് മെമ്പറായ ഫാത്തിമ ബീഗം,എം.പി വത്സന്, ബിന്ദു ജോണ്‍, എടവക ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ മനുകുഴിവേലില്‍.പ്രിയ വിരേന്ദ്രകുമാര്‍ സി.ഡി.എസ് ചെര്‍പേഴ്സണ്‍ എടവക എന്നിവര്‍ ചടങ്ങില്‍ ആശംസ നേര്‍ന്നു. 2018-19 വാര്‍ഷിക പദ്ധതി ഗ്രുപ്പ് ചര്‍ച്ച പദ്ധതി ക്രോഡീകരണം എന്നിവ ആസൂത്രണസമിതി ഉപാദ്ധ്യക്ഷന്‍ സുനില്‍ കെ.എച്ച് നേത്യത്വം നല്കി. എടവക ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇ.കെ ബാലകൃഷ്ണന് ചടങ്ങില്‍ നന്ദി പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍