ചീക്കല്ലൂര്‍ പാലം അപ്രോച്ച് റോഡ്: റോഡ് പണി പൂര്‍ത്തിയാകാത്തതില്‍ പ്രതിഷേധവുമായി യുഡിഎഫ്;വില്ലേജ്പൊതുമരാത്ത് ഓഫീസുകള്‍ ഉപരോധിച്ചു
നടവയല്‍:ചീക്കല്ലൂര്‍ പാലം അപ്രോച്ച് റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിക്കാത്തതില്‍ പ്രതിഷേധിച്ച് നടവയല്‍ യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വില്ലേജ്, പൊതുമരാമത്ത് ഓഫീസ് ഉപരോധിച്ചു. ഉപരോധ സമരം ഡിസിസി പ്രസിഡന്റ് ഐസി ബാലകൃഷ്ണന് എംഎല്‍എ ഉത്ഘാടനം ചെയ്തു. എല്‍ഡിഎഫ് മുന്നണി അധികാരത്തില്‍ വന്നാല്‍ ആറുമാസത്തിനകം അപ്രോച് റോഡ് പൂര്‍ത്തീകരിച്ച് റോഡ് ഗതാഗത യോഗ്യമാക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നൂവെങ്കിലും 20 മാസം കഴിഞ്ഞിട്ടും പ്രാരംഭപ്രവര്‍ത്തനങ്ങള്‍ പോലും തുടങ്ങാത്തതില്‍ പ്രതിഷേധിച്ചാണ് യുഡിഎഫ് സമരരംഗത്തേക്ക് വന്നിരിക്കുന്നത്.ഏഴ് വര്‍ഷം മുമ്പ് ഒന്‍പത് കോടി രൂപ മുടക്കി പൂര്‍ത്തീകരിച്ച പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മ്മാണം ഭൂമി സംബന്ധമായ പ്രശ്നങ്ങള്‍ മൂലം മുടങ്ങുകയും 2015 ല്‍ തടസ്സങ്ങള്‍ നീക്കി ഭൂമി ഏറ്റെടുത്ത് കണിയാമ്പറ്റ പഞ്ചായത്ത് പൊതുമരാമത്തിന് വിട്ടു നല്‍കിയിട്ടും പണി ആരംഭിക്കാന്‍ നടപടിയ ആകാത്തതില്‍ പ്രതിഷേധിച്ചാണ് സമരം.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍