മനോജ് മാനന്തവാടിക്ക് നാട്യകലാ വിദ്വാന് പുരസ്കാരം
മാനന്തവാടി:നാട്യരത്ന മനോജ് മാനന്തവാടിക്ക് നാട്യകലാവിദ്വാന് പുരസ്കാരം.ബംഗളൂരുവില്‍നടന്ന ഭാരതോത്സവത്തില്‍ (ദേശീയ നൃത്തോത്സവം) നാട്യരത്ന മനോജ് മാനന്തവാടി ഭരതനാട്യം അവതരിപ്പിച്ചു. ഭാരത അക്കാദമിയും മായായോഗവും ചേര്‍ന്നാണ് ബംഗളൂരു ഇന്ദിരാനഗര്‍ സംഗീത സഭാഹാളില്‍ ഭാരതോത്സവം സംഘടിപ്പിച്ചത്.വേദിയില്‍ പ്രസിദ്ധ നര്‍ത്തകനായ ഡോ. വസന്ത് കിരണ്മനോജ് മനന്തവാടിയെ നാട്യകലാ വിദ്വാന് പുരസ്കാരം നല്കി ആദരിച്ചു.നൃത്തരംഗത്ത് മൂന്ന് പതിറ്റാണ്ട് പിന്നിടുന്ന മാനന്തവാടിയുടെ ഈ കലാകാരന് ഇതിനകം നാട്യരത്ന അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍