മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തി
പനമരം ബ്ലോക്ക് പഞ്ചായത്ത് 2017-18 വര്‍ഷത്തില്‍ നടപ്പിലാക്കുന്ന സമഗ്ര ക്യാന്‍സര്‍ വൃക്ക രോഗനിയന്ത്രണ പദ്ധതിയുടെ ഭാഗമായി പനമരം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പനമരം ഗവ. ഹൈസ്ക്കൂളില്‍ വച്ച് മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തി. ക്യാമ്പ് പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു.ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്പേഴ്സന് മേഴ്സി ബെന്നി അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത് മുഖ്യ പ്രഭാഷണം നടത്തി.മലബാര്‍ ക്യാന്‍സര്‍ കെയര്‍ സൊസൈറ്റി ഡയറക്ടര്‍ ഡോ.രവീന്ദ്രന്,പനമരം ഗ്രാമ പഞ്ചായത്ത് മെമ്പര്‍ സെബാസ്റ്റ്യന്‍,ഡോ.ശശികുമാര്‍ വിംസ് ഹോസ്പറ്റല്‍,എച്ച്:ഐ ഹമീദ്, ഹെഡ്'നഴ്സ് അന്നമ്മ,ജെ.എച്ച്.ഐ മണി എന്നിവര്‍ സംസാരിച്ചു. പരിശോധികള്ക്ക് മലബാര്‍ ക്യാന്‍സര്‍ കെയര്‍ സൊസൈറ്റി , വിംസ് മേപ്പാടി എന്നിവിടങ്ങളിലെ വിദഗ്ദ ഡോക്ടര്‍മാര്‍ നേതൃത്വം നല്കി. ടെലി മെഡിസിന് യൂണിറ്റ്, സ്കാനിംഗ്, എക്സ്റേ ഇ.സി.ജി തുടങ്ങിയ സംവിധാനങ്ങളോടെയുള്ള ആധുനിക വാഹനത്തില്‍ രോഗ പരിശോധന നടത്തി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍