ഡി.വൈ.എഫ്.ഐ പ്രതിഷേധ പൊതുയോഗം സംഘടിപ്പിച്ചു
രോഗിയും വിധവയുമായ സ്ത്രീയുടെ പണം തട്ടുകയും കേസ് ഒത്തുതീര്‍പ്പാക്കാന്‍ കൈക്കൂലി വാങ്ങുകയും ചെയ്ത മാനന്തവാടി മുസിപ്പാലിറ്റി മുപ്പത്തിരണ്ടാം ഡിവിഷന് കൗണ്‍സിലര്‍ ഹുസൈന് രാജിവെച്ച് പൊതുസമൂഹത്തോട് മാപ്പ് പറയാന്‍ തയ്യാറാകണമെന്ന് ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു. രാജിവെച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും ഡി.വൈ.എഫ്.ഐ അറിയിച്ചു.പൊതുയോഗം ഡി.വൈ.എഫ്.ഐ ജില്ലാ ജോയിന്റ് സെക്രട്ടറി കെ.എം ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്യ്തു.സുനീഷ് പി.എന്‍ അദ്ധ്യക്ഷത വഹിച്ചു.ജില്ലാകമ്മറ്റി അംഗം വി.ആര് പ്രവീജ്, സ്റ്റാന്റിംഗ് കമ്മി ചെയര്മാന് പി.ടി ബിജു ,എം സോമന് ,കെ.വി രാജു, രാജു മൈക്കിള്‍ എന്നിവര്‍ സംസാരിച്ചു.അജിത്ത് വര്‍ഗ്ഗീസ് സ്വാഗതം പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍