വനിതാ വിംഗ് സംസ്ഥാന നേതാക്കള്‍ക്ക് സ്വീകരണവും റിലീഫ് സമാഹരണവും നടത്തി.
മാനന്തവാടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന നേതാക്കള്‍ക്ക് സ്വീകരണവും ചാരിറ്റി ഫണ്ട് സമാഹരണ ഉദ്ഘാടനവും വിപുലമായ പരിപാടികളോടെ നടത്തി.മാനന്തവാടി മര്‍ച്ചന്റ്സ് വനിതാ വിംഗിന്റെ നേതൃത്വത്തില്‍ നടത്തിയ ചടങ്ങില്‍ സ്വയംസംരംഭക രംഗത്തെ പ്രമുഖരായ വനിതാ പ്രവര്‍ത്തകരെ ആദരിക്കുകയും ചെയ്തു.വനിതാ വിംഗ് സംസ്ഥാന പ്രസിഡന്റ് സൗമിനി മോഹന്‍ദാസ് പരിപാടി ഉദ്ഘാടനം ചെയ്തു.വനിതാ വിംഗ് പ്രസിഡന്റും സംസ്ഥാന സെക്രട്ടറിയുമായ ഷൈലജ ഹരിദാസ് അധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറല്‍ സെക്രട്ടരി ഷിനിജ പ്രദീപ്, സംസ്ഥാന സെക്രട്ടരി രാജലക്ഷ്മി സോമനാഥന് എന്നിവര്‍ വനിതാ ശാക്തീകരണത്തെ സംബന്ധിച്ച് ക്ലാസെടുത്തു. മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് കെ.ഉസ്മാന് മുഖ്യപ്രഭാഷണം നടത്തി.. ജന.സെകട്ടരി പി.വി മഹേഷ്, ട്രഷറര്‍ എന്‍ പി ഷിബി, വൈസ് പ്രസിഡന്റമാരായ എം.വി സുരേന്ദ്രന്, എന്‍ വി അനില്‍കുമാര്‍, എന്നിവര്‍ പ്രസംഗിച്ചു. പ്രമുഖസ്വയംസംരംഭക സുമതി വേണുവിനെ യോഗത്തില്‍ ആദരിച്ചു. യൂത്ത് വിംഗ് പ്രസിഡന്റ് സുധീപ് ജോസ് ആദ്യ ചാരിറ്റി ഫണ്ടിന്റെ വിതരണം നിര്‍വ്വഹിച്ചു.. വനിതാ വിംഗ് ജന:സെക്രട്ടരി ലൗലി തോമസ് സ്വാഗതവും ട്രഷറര്‍ പ്രീതി പ്രശാന്ത് നന്ദിയും പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍