കഞ്ചാവ് വില്‍പ്പനക്കാരെ പിടികൂടി
തലപ്പുഴയിലും പരിസരങ്ങളിലും കഞ്ചാവ് വില്‍പ്പന നടത്തിവരുന്ന തലപ്പുഴ നാല്‍പ്പത്തിനാലാം മൈല്‍ നാടുകണ്ടി വീട്ടില്‍ കുഞ്ഞിമൊയ്തീന്‍ എന്ന ബാവ (56)യെ 70 ഗ്രാം കഞ്ചാവ് സഹിതവും, മാനന്തവാടി കാട്ടിക്കുളം ഭാഗങ്ങളില്‍ കഞ്ചാവ് വില്‍പ്പന നടത്തുന്ന തൊട്ടില്‍പ്പാലം കാവിലുംപാറ നിരവുപറമ്പത്ത് സനില്‍ എന്‍ പി (30)എന്നയാളെ 30 ഗ്രാം സഹിതവും മാനന്തവാടിയുടെ വിവിധ ഭാഗങ്ങളില്‍ വെച്ച് പിടികൂടി.കഞ്ചാവ് വില്‍പ്പനക്കിടെയാണ് ഇരുവരേയും മാനന്തവാടി എക്സൈസ് റെയിഞ്ച് ഇന്‍സ്പെക്ടര്‍ എം കെ സുനിലും പാര്‍ട്ടിയും ചേര്‍ന്ന് പിടികൂടിയത്. സിവില്‍ എക്സൈസ് ഓഫീസര്‍മാരായ മന്‍സൂര്‍ അലി, അജേഷ് വിജയന്, അമല്‍ദേവ്, വിപിന്‍, അമല്‍ തോമസ് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കക കാടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതി റിമാന്റ് ചെയ്തു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍