പ്രതിഭാ സംഗമവും,യാത്രയയപ്പും സംഘടിപ്പിച്ചു
തലപ്പുഴ:തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ പഞ്ചായത്തിലെ പ്രതിഭങ്ങളുടെ സംഗമവും വിരമിക്കുന്ന അധ്യാപകരുടെ യാത്രയയപ്പും പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് നടന്നു. കലാകായികവിദ്യാഭ്യാസ മേഖലയില്‍ മികവ് തെളിയിച്ച വിദ്യാര്‍ഥികളെയും യുവാക്കളെയും ചടങ്ങില്‍ ആദരിച്ചു. പഞ്ചായത്തിലെ വിവിധ സ്കൂളുകളില്‍ നിന്ന് വിരമിക്കുന്ന ബേബി മാസ്റ്റര്‍, സാലി മാത്യു ടീച്ചര്‍, മോഹനന് മാസ്റ്റര്‍ എന്നിവര്‍ക്ക് യാത്രയയപ്പ് നല്കി. വൈസ് പ്രസിഡന്റ് ഷൈമ മുരളീധരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പഞ്ചായത്ത് പ്രസിഡണ്ട് അനീഷ സുരേന്ദ്രന് ഉദ്ഘാടനം ചെയതു. വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് ബാബു ഷജില്‍ കുമാര്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്പേഴ്സന് ഷബിത ടീച്ചര്‍, ലിസി ജോസ്, എല്‍സി ജോയ്, എന്നിവര്‍ സംസാരിച്ചു. ബെന്നി ആന്റണി, സല്‍മാ മോയിന്‍, ബിന്ദു വിജയകുമാര്‍, ശശി, മുഹമ്മദ് സലീം, ശാന്താ വിജയന് തുടങ്ങിയവര്‍ വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവര്‍ക്കുള്ള ഉപഹാരസമര്‍പ്പണം നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് എന്‍.ജെ. ഷജിത്ത് സ്വാഗതവും രമേശന് ഏഴോക്കാരന് നന്ദിയും പറഞ്ഞു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍