പൊതുജന സഹകരണത്തോടെ പൊതു വിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാക്കും: സി.കെ ശശീന്ദ്രന് എം.എല്‍.എ
കാവുംമന്ദം: പൊതുജനങ്ങളുടെ സഹകരണത്തോടെ പൊതു വിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാക്കുമെന്ന് സി കെ ശശീന്ദ്രന് എം.എല്‍.എ പ്രസ്താവിച്ചു. തരിയോട് ജി എല്‍ പി സ്കൂള്‍ തൊണ്ണൂറ്റിമൂന്നാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിലെ ആദിവാസികളടക്കമുള്ള പിന്നോക്ക ജനവിഭാഗങ്ങള്‍ക്ക് മികച്ച രീതിയില്‍ വിദ്യാഭ്യാസം ലഭ്യമാക്കണം. രാജ്യത്ത് തന്നെ ആദ്യമാണ് സ്കൂള്‍ തലങ്ങളില്‍ അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി അവതരിപ്പിക്കപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റീന സുനില്‍ അദ്ധ്യക്ഷത വഹിച്ചു. 16 വര്‍ഷക്കാലത്തെ സ്തുത്യര്‍ഹ സേവനത്തിന് ശേഷം സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന വി മുസ്തഫ മാസ്റ്റര്‍ക്കുള്ള യാത്രയയപ്പും ചടങ്ങില്‍ വെച്ച് നടന്നു. പഠന രംഗത്തും പാഠ്യേതര രംഗങ്ങളിലും മികവ് തെളിയിച്ച വിദ്യാര്‍ത്ഥികളെ ആദരിക്കല്‍, സ്കൂള്‍ മാഗസിന് പ്രകാശനം, സ്കോളര്‍ഷിപ്പ് ജേതാക്കളെ ആദരിക്കല്‍, സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച വര്‍ണ്ണാഭമായ കലാ പരിപാടികള്‍ തുടങ്ങിയവയും നടന്നു. പി ടി എ പ്രസിഡന്റ് ഷമീം പാറക്കണ്ടി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം പി കെ ഗിരീഷ്കുമാര്‍ നന്ദിയും പറഞ്ഞു. പ്രധാനാധ്യാപിക വത്സ പി മത്തായി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വി ചന്ദ്രശേഖരന്, ബ്ലോക്ക് മെമ്പര്‍ ജിന്‍സി സണ്ണി, സിന്ധു ഷിബു, ഷീജ ആന്റണി, സീമ ആന്റണി, സജിഷ ഷിബു, കെ വി മനോജ്, സജിനി സുരേഷ്, എം എ ലില്ലിക്കുട്ടി, ഗൗതം സാരംഗ്, വി മുസ്തഫ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് സിംഗേഴ്സ് വയനാട് അവതരിപ്പിച്ച ഗാനമേളയും നടന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍