വികസനത്തിന് രാഷ്ട്രീയം ഒഴിവാക്കണം:എം.എല്‍.എ ഒ.ആര്.കേളു.
വികസനത്തിന് രാഷ്ട്രീയം ഒഴിവാക്കണമെന്ന് മാനന്തവാടി നിയോജകമണ്ഡലം എം.എല്‍.എ ഒ.ആര്.കേളു.മാനന്തവാടി നഗരസഭ സമഗ്ര വികസന രൂപരേഖ 2038 വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.വികസനം പ്രാവര്‍ത്തികമാക്കുമ്പോള്‍ വിഷമതകള്‍ സഹിക്കാന്‍ കൂടി തയ്യാറാവണമെന്നും എം.എല്‍.എ. കൂട്ടിച്ചേര്‍ത്തു.നാടിന്റെ വികസനത്തിന് രാഷ്ട്രീയം തടസമാവരുത് വികസന പ്രവര്‍ത്തനങ്ങള്‍ കക്ഷിരാഷ്ടീയത്തിനതീതമായി കാണണം.വികസനം പ്രാവര്‍ത്തികമാക്കുമ്പോള്‍ അത് ചില വിഷമതകള്‍ക്കു കൂടി കാരണമാവും അത്തരം വിഷമതകള്‍ കൂടി സഹിക്കാന്‍ തയ്യാറാകുമ്പോഴാണ് നാടിന്റെ വികസനം പ്രാവര്‍ത്തികമാകുകയെന്നും ഒ.ആര്.കേളു എം.എ.എ.പറഞ്ഞു.ചടങ്ങില്‍ നഗരസഭ ചെയര്മാന് വി.ആര്.പ്രവീജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ എസ്.സുഹാസ് മുഖ്യ പ്രഭാഷണം നടത്തി.സബ്ബ് കലക്ടര്‍ എന്‍.സ്.കെ.ഉമേഷ്, ജില്ലാ പഞ്ചായത്ത് അംഗം എ.എന്‍.പ്രഭാകരന്, വൈസ് ചെയര്‍പേഴ്സണ്‍ പ്രദീപശശി, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന്മാരായ പി.ടി.ബിജു, ശാരദ സജീവന്, കടവത്ത് മുഹമദ്, കൗണ്‍സിലര്‍മാരായ ജേക്കബ് സബാസ്റ്റ്യന്‍, പി.വി. ജോര്‍ജ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സത്യബാബു, നഗര സഭ സെക്രട്ടറി ഇന്‍ ചാര്‍ജ്ജ് മുരളി തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍