കാട്ടാനയുടെ ആക്രമണത്തില്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് ദാരുണാന്ത്യം
കര്‍ണ്ണാടകയിലെ നാഗര്‍ഹോള നാഷണല്‍പാര്‍ക്കിലെ ഫോറസ്റ്റ് കണ്‍സര്‍വേറ്ററും നഗര്‍ഹോള ടൈഗര്‍ റിസര്‍വ്വിലെ ഡയറക്ടറുമായ എസ്.മണികണ്ഠന് (45) ആണ് കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചത്.കഴിഞ്ഞദിവസം തീപിടുത്തമുണ്ടായ ഡി.ബി കുപ്പെ റെയ്ഞ്ചില്‍ പെട്ടകാക്കനംകോട്ട ഭാഗത്ത് വെച്ചാണ് കാട്ടാന ഇദ്ദേഹത്തെ ആക്രമിച്ചത്.തീപിടുത്തമുണ്ടായ മേഖല നിരീക്ഷിക്കാനായി മറ്റ് വനംവകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം പോയതായിരുന്നു മണികണ്ഠന്. വനാതിര്‍ത്തിയിലൂടെ സംഘമായി നടന്നു വരവെ പൊടുന്നനെ കാട്ടാന ആക്രമിക്കുകയായിരുന്നൂവെന്നാണ് റിപ്പോര്‍ട്ട്. കൂടെയുണ്ടായിരുന്നവര്‍ ഓടിരക്ഷപ്പെട്ടു. ചിലര്‍ക്ക് നിസാരപരുക്കുകളുമുണ്ട്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍