ഓഫീസ് ഉദ്ഘാടനം
പനമരം :ജലനിധിയുടെ പനമരം സ്കീം ലെവല്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ഓഫീസ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത് നിര്‍വ്വഹിച്ചു.പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീന സാജന് അദ്ധ്യക്ഷതവഹിച്ചു.പദ്ധതി സെക്രട്ടറി കെ.ടി സുബൈര്‍ പദ്ധതിയുടെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.500 കുടുംബങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കുന്ന പദ്ധതിയാണിത്. പഞ്ചായത്ത് മെമ്പര്‍മാരായ സുലൈഖ സെയ്ദ്,സുരേന്ദ്രന്,എം.എ ചാക്കോ,കമല,എം.ഉസ്മാന്,കെ.സി മജീദ്,എം.ബഷീര്‍,ബീരാന്‍കുട്ടി,പ്രസന്ന എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍