വിത്തും വളവും വിതരണം ചെയ്തു
കല്‍പ്പറ്റ:കല്‍പ്പറ്റ നഗരസഭ 2017-18 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബശ്രീ മുഖേന ജൈവപച്ചക്കറി കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മുഴുവന്‍ അയല്‍ക്കൂട്ടങ്ങള്‍ക്ക് വിത്തും വളവും വിതരണം ചെയ്തു.വിതരണോദ്ഘാടനം നഗരസഭ ചെയര്‍പേഴ്സണ്‍ ഉമൈബ മൊയ്തീന്‍കുട്ടി നിര്‍വഹിച്ചു.എല്ലാ വീടുകളിലും ജൈവപച്ചക്കറി ഉത്പാദിപ്പിക്കുക എന്നതാണ് നഗരസഭ ലക്ഷ്യം വെയ്ക്കുന്നത്.വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബിന്ദു ജോസ് അധ്യക്ഷത വഹിച്ചു.ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്മാന് എ.പി.ഹമീദ്,വാര്‍ഡ് കൗണ്‍സിലര്‍ ആര്.രാധാകൃഷ്ണന്,കെ.കെ.കുഞ്ഞമ്മദ്,രാജി ബഷീര്‍,സരോജിനി,രുഗ്മണി,ബിന്ദു,ജല്ദ്രൂദ് ചാക്കോ,കൃഷി ഓഫീസര്‍ രാമനുണ്ണി,രാലിഷ എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍