നടവയല്‍ മേഖലയിലെ മോഷണപരമ്പര: മോഷ്ടാക്കള്‍ പിടിയില്‍; പിടിയിലായത് കോഴിക്കോട് സ്വദേശികളായ 2 പേര്‍

ഫെബ്രുവരി 20 ന് രാത്രി നടവയല്‍ മേഖലയിലെ വിവിധ ആരാധനാലയങ്ങളിലും, വ്യാപാര സ്ഥാപനങ്ങളിലും കയറി മോഷണം നടത്തിയ കേസുകളിലെ പ്രതികളായ രണ്ടുപേരെ പനമരം പോലീസ് അറസ്റ്റു ചെയ്തു. കോഴിക്കോട് ചെമ്പുകടവ് ഒരപ്പുഴക്കല്‍ ക്രിസ്റ്റി പ്രകാശ് (25), ഈങ്ങാപ്പുഴ പെരുമ്പള്ളി പൈനാട്ട് മുഹമ്മദ് ഷെരീഫ് (24) എന്നിവരാണ് പിടിയിലായത്. ഇവര്‍ക്കെതിരെ പനമരം സ്‌റ്റേഷനില്‍ നാലും, കേണിച്ചിറ സ്‌റ്റേഷനില്‍ രണ്ടും കേസുകളാണ് നിലവിലുള്ളത്. പ്രതികളെ സംഭവ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
നടവയല്‍ കായകുന്നു ലാസലേറ്റ് പള്ളിയിലെ അള്‍ത്താരക്കുള്ളിലെ മൂന്ന് നേര്‍ച്ച പെട്ടിയും റോഡരികിലെ ഒരു നേര്‍ച്ച പെട്ടിയും പൊളിച്ചു മൂവായിരം രൂപ മോഷ്ടിച്ചതിന് െ്രെകം നമ്പര്‍ 80/18 പ്രകാരവും, പാദ്രെ പിയോ ആശ്രമത്തിലെ ഫാ.ഡിജന്റെ പരാതി പ്രകാരം ആശ്രമത്തിലെ 60000 രൂപ വിലമതിക്കുന്ന പള്‍സര്‍ ബൈക്ക് മോഷ്ടിച്ചതിന് 81/18 െ്രെകനമ്പര്‍ പ്രകാരവും, കായക്കുന്നില്‍ താമസിക്കുന്ന ബിജു ഡേവിഡ് എന്നയാളുടെ ഹീറോ ഹോണ്ട ബൈക്ക് മോഷണം പോയതിനു 82/18 െ്രെകം നമ്പര്‍ പ്രകാരവും, നടവയല്‍ ടൗണിലുള്ള ചില്ലു ഫുട്‌വെയര്‍ &മൊബൈല്‍സ് എന്ന സ്ഥാപനത്തില്‍ കയറി മേശയിലെ 30000/രൂപയും, ആറു മൊബൈല്‍ ഫോണും, മെമ്മറി കാര്‍ഡും, പെന്‍്രൈഡവും, ചെരിപ്പുകളും അടക്കം ഒരു ലക്ഷം രൂപയുടെ മുതലുകള്‍ മോഷ്ടിച്ചതിന് െ്രെകം നമ്പര്‍ 83/18 പ്രകാരവും നാല് കേസുകളാണ് പ്രതികള്‍ക്കെതിരെ പനമരം പോലീസില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍. ഇതില്‍ ബിജു ഡേവിഡിന്റെ മോഷണം പോയ ബൈക്ക് പിറ്റേന്നുതന്നെ ചെറുകാട്ടൂര്‍ പള്ളിക്ക് സമീപമുള്ള തോട്ടത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇതുകൂടാതെ കേണിച്ചിറ പോലീസ് സ്‌റ്റേഷനിലും ഇവര്‍ക്കെതിരെ രണ്ട് മോഷണകേസുകള്‍ നിലവിലുണ്ട്. പ്രതികളുടെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പോലീസിന്റെ വലയിലായത്. പ്രതികള്‍ക്ക് മറ്റ് മോഷണകേസുളുമായി ബന്ധമുണ്ടോയെന്ന് അന്വേഷിച്ച് വരുന്നതായി പോലീസ് അറിയിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍