അമിത നിരക്ക് അനുവദിക്കുകയില്ല : കെ.എസ്.യു
കല്‍പ്പറ്റ : വിദ്യാര്‍ത്ഥി കണ്‍സഷനുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ അനുവദിച്ച നിരക്കിനു മുകളില്‍ അമിത നിരക്ക് ഈടാക്കുന്ന െ്രെപവറ്റ് ബസുകള്‍ നിരത്തില്‍ ഇറക്കാന്‍ അനുവദിക്കുകയില്ലെന്ന് കെ.എസ്.യു.വിദ്യാര്‍ത്ഥി കണ്‍സഷനുമായി ബന്ധപ്പെട്ട് ജില്ലക്ക് അകത്ത് തോന്നുന്ന പോലെയാണ് ബസ് ജീവനക്കാര്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് നിരക്ക് ഈടാക്കുന്നതെന്നും ഇത് ഒരു കാരണവശാലും അഗീകരിക്കാന്‍ കഴിയില്ലെന്നും കെ.എസ്.യു. നിലവില്‍ ദീര്‍ഘയാത്രചെയ്ത് കോളേജുകളില്‍ വിദ്യാഭ്യാസം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ ഫെയര്‍ സ്റ്റേജ് സംവിധാനം അധിക ബാധ്യതയാണ് വരുത്തിവെച്ചിരിക്കുന്നത്. നിലവില്‍ മാനന്തവാടിയില്‍ നിന്നും ബത്തേരിയിലുള്ള വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് വരുന്ന ഒരു വിദ്യാര്‍ത്ഥി ദിവസേന 28 രൂപ നിരക്കാണ് നല്‍കേണ്ടിവരുന്നത്. ഇത് പുന:പരിശോധിച്ച് അടിയന്തിര പരിഹാരം സ്വീകരിച്ചില്ലെങ്കില്‍ ജില്ലക്കകത്ത് ശക്തമായ സമരങ്ങള്‍ക്ക് കെ എസ് യു നേതൃത്വം നല്‍കുമെന്ന് കെ എസ് യു ജില്ലാകമ്മറ്റി അറിയിച്ചു. കെ എസ് യു ജില്ലാ പ്രസിഡന്റ് അമല്‍ ജോയി, അജില്‍ ജെയിംസ്, നിഖില്‍ തോമസ്, അമല്‍ പങ്കജാക്ഷന്, സി.ഷൈജിത്ത്, സുഷോഭ് ചെറുകുന്നം, യൂനസ് അലി, ബിനു മാത്യു, എം.ജെ അജിത്ത് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍