മജീഷ്യന്‍ ജിക്സോ വയനാട് വേള്‍ഡ് റെക്കോര്‍ഡിനര്‍ഹനായി
ഡല്‍ഹിയിലെ ഇന്ത്യന്‍ ബ്രദര്‍ഹുഡ് ഓഫ് മജീഷ്യന്‍സ് എന്ന സംഘടനയുടെ നേതൃത്വത്തില്‍ രാജ്യത്തെ 231 മാന്ത്രികര്‍ മാന്ത്രിക ദണ്ഡുപയോഗിച്ച് ഒരേ സമയം ഒരുമിച്ച് തീര്‍ത്ത അത്ഭുത മായാജാല പ്രകടനമാണ് വേള്‍ഡ് റെക്കോര്‍ഡ്സ് ഓഫ് ഇന്ത്യയില്‍ ഇടംപിടിച്ചത്. വയനാട്ടില്‍ ഇങ്ങനെയൊരു പുരസ്കാരം ലഭിക്കുന്ന ആദ്യത്തെ മജീഷ്യനാണ് ജിക്സോ. മാനന്തവാടി സ്വദേശിയായ ജികിസോ പ്രൊഫണല്‍ മാജിക് രംഗത്ത് 10 വര്‍ഷം പൂര്‍ത്തിയാക്കിയ അവസരത്തിലാണ് വേള്‍ഡ് റെക്കോര്‍ഡ് ഇദ്ദേഹത്തെ തേടിയെത്തിയിരിക്കുന്നത്.പ്രൊഫണല്‍ മാജിക്കിനോടൊപ്പം കോഴിക്കോട് പാളയത്ത് ജിക്സോ മാജിക് അക്കാദമി എന്ന സ്ഥാപനം നടത്തി വരികയാണ് ഇദ്ധേഹം. മാജിക് പഠിപ്പിക്കുകയും ഉപകരണങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്യുന്ന ഈ സ്ഥാപനത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായാണ് പ്രവര്ത്തിച്ചുവരുന്നതു.മദ്യം മയക്കുമരുന്ന്,എയ്ഡ്സ്,മഴക്കാല രോഗങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട ധാരാളം മായാജാല പ്രകടനങ്ങള്‍ ജിക്സോ അവതരിപ്പിച്ചിട്ടുണ്ട്.യുവജനങ്ങള്‍ക്കായി ലഹരി വസ്തുക്കള്‍ക്കെതിരെ ബോധവല്‍ക്കരണം നടത്തുന്നതിന്റെ ഭാഗമായി മാനന്തവാടിയില്‍ നിന്നും കല്‍പ്പറ്റ വരെ കണ്ണ് മൂടിക്കെട്ടി മോട്ടോര്‍സൈക്കിള്‍ ഓടിച്ചിട്ടുണ്ട്. നിരവധി മാജിക് സംഘടനകളില്‍ മെമ്പറും കേരള മജീഷ്യന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സംസ്ഥാന സെക്രട്ടറിയും കൂടിയാണ്.കൂടാതെ ഇന്ത്യന്‍ റെഡ്ക്രോസ് സൊസൈറ്റിയിലും പ്രവര്‍ത്തിച്ചുവരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍