ജലക്ഷാമം തീര്‍ക്കാന്‍ ജലസേചന വകുപ്പ് ജീവനക്കാര്‍
രൂക്ഷമായ വരള്‍ച്ചയെ പ്രതിരോധിക്കാന്‍ ജൈവ തടയണ നിര്‍മിച്ച് മാതൃകയാവുകയാണ് ബാണാസുര സാഗര്‍ പദ്ധതിയുടെ പടിഞ്ഞാറത്തറ ഓഫീസിലെ 30 ഓളം ജീവനക്കാര്‍. ഇതിന്റെ ചെലവ് പൂര്‍ണ്ണമായും ജീവനക്കാര്‍ തന്നെയാണ് വഹിച്ചത്. ഒഴുക്കു നിലക്കാറായ വാരാമ്പറ്റ പുഴയിലാണ് തടയണ നിര്‍മ്മാണം നടന്നത്. തടയണയുടെ നിര്‍മ്മാണ ഉദ്ഘാടനം പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ജി സജേഷ് നിര്‍വഹിച്ചു. എക്സി.എഞ്ചിനീയര്‍ ഹെലന്, അസി.എക്സി എഞ്ചിനീയര്‍ എല്‍ദോസ് ഫിലിപ്പ്, അസി.എഞ്ചിനീയര്‍മാരായ റീന, ശ്രീജിന, മറ്റ് ജീവനക്കാരായ അശോക് കുമാര്‍, തങ്കച്ചന്, ജോസ്, ബോബന്, ഷിജോ, അബൂബക്കര്‍ ,മോഹനന്, മുസ്തഫ, ശാലിനി, സുസ്മിത, പ്രദീപ്, ഷൈജു, ജോസഫ് എന്നിവര്‍ നേതൃത്വം നല്കി
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍