ജനാധികാരം മദ്യാധികാരമാക്കിയ സര്‍ക്കാരാണ് അധികാരത്തിലുള്ളത്:റവ:ഡോ:ജോഷ്വാമാര്‍ ഇഗ്നാത്തിയോസ് തിരുമേനി
കല്‍പ്പറ്റ:മദ്യരാജാക്കന്മാര്ക്ക് സംസ്ഥാനത്തെ തീറെഴുതി കൊടുക്കുന്ന സര്‍ക്കാറാണ് അധികാരത്തിലിരിക്കുന്നത്.ഈ സര്‍ക്കാര്‍ ജനാധികാരത്തെ വെല്ലുവിളിച്ചുകൊണ്ട് മുന്നോട്ട് പോകുന്നത് നാടിന് നാശകരമാണെന്നും മദ്യവിരുദ്ധ ജനകീയ മുന്നണി സംസ്ഥാന ചെയര്മാന് റവ:ഡോ.ജോഷ്വാമാര്‍ ഇഗ്നാത്തിയോസ് തിരുമേനി പ്രസ്താവിച്ചു.മദ്യവിരുദ്ധ ജനകീയ മുന്നണിയുടെ ജില്ലാ കണ്വെന്ഷന് കല്‍പ്പറ്റ ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.ജില്ലാ പ്രസിഡന്റ് സിസ്റ്റര്‍ ജോവിറ്റ അധ്യക്ഷത വഹിച്ചു.ന്യായാസനത്തിലെ നീതി ദേവത കണ്ണിന്റെ കെട്ടഴിക്കണമെന്നും അല്ലെങ്കില്‍ അവിടം മുതലുള്ള അധര്‍മ്മങ്ങളിലൂടെ മാനവരാശി തകര്‍ന്നുപോകുമെന്ന് തുടര്‍ന്ന് മുഖ്യപ്രഭാഷണം നടത്തിയ സംസ്ഥാന ജനറല്‍ കണ്‍വീനര്‍ ഇയ്യച്ചേരി കുഞ്ഞികൃഷ്ണന് മാസ്റ്റര്‍ അഭിപ്രായപ്പെട്ടു.ഫാ.വര്‍ഗ്ഗീസ് മുഴുത്തേറ്റ്,ഫാ.ജോണ്‍ വെട്ടിമൂല,ഡോ.യൂസഫ് നദ്വി,പപ്പന് കന്നാടി,ഫാ.സണ്ണി മഠത്തില്‍,അബു ഗൂഡലായ്,സി.കെ.ദിവാകരന്,വി.മുഹമ്മദ് ഷെരീഫ്,നസീര്‍ കോട്ടത്തറ,ഫാ.മാത്യു കാട്ടറത്ത്,പി.എം.സൈനബ ടീച്ചര്‍,അബ്ദുല്‍ഖാദര്‍ മടക്കിമല,പി.എ.ജയിംസ്,എന്‍.യു.ബേബി,വി.ജി.ശശി എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍