അഞ്ചാംപീടിക ഷോപ്പിംഗ് കോംപ്ലക്സ് ശിലാ സ്ഥാപനം മാര്‍ച്ച് 5 ന്
മാനന്തവാടി: അഞ്ചാംപീടിക ഇഖാമത്തുദ്ദീന്‍ സംഘം മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിര്‍മ്മിക്കുന്ന ഷോപ്പിംഗ് കോംപ്ലക്സിന്റെ ശിലാസ്ഥാപനം മാര്‍ച്ച് 5തിങ്കളാഴ്ച നടത്തപ്പെടുമെന്ന് മഹല്ല് കമ്മറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.മഹല്ലിന് സ്ഥിരവരുമാനമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ നിര്‍മ്മിക്കുന്ന കോംപ്ലക്സിന്റെ ശിലാസ്ഥാപനം 5 ന് വൈകുന്നേരം 4 മണിക്ക് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നിര്‍വ്വഹിക്കും.വിമൂസ്സക്കോയ മുസ്ലിയാര്,പിഹസ്സന് മൗലവി ബാഖവി എന്നിവര്‍ സംബന്ധിക്കും.രണ്ട് ദിവസങ്ങളിലായി കുടുംബം സാഹോദര്യം എന്ന വിഷയം ആസ്പദമാക്കി മത പ്രഭാഷണം നടത്തപ്പെടും.നാലിന് ഞായറാഴ്ച വൈകിട്ട് ഏഴ് മണിക്ക് ഹാഫിള് മസ്ഊദ് സഖാഫി ഗൂഡല്ലൂരും അഞ്ചിന് തിങ്കളാഴ്ച അബ്ദുല്‍ ലത്തീഫ് ഫൈസി പൂനൂരുംമത പ്രഭാഷണം നടത്തും.വാര്‍ത്താ സമ്മേളനത്തില്‍ ഖത്തീബ് ബഷീര്‍ ഫൈസി,മഹല്ല് പ്രസിഡണ്ട് വേരോട്ട് ആലി ഹാജി, ജനറല്‍ സെക്രട്ടറി കെ റഫീഖ് ,നിര്‍മ്മാണ കമ്മറ്റി കണ്‍വീനര്‍ വി ഉസ്മാന്, സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ വി അബൂബക്കര്‍ ഫൈസി, കെ ഉസ്മാന് ,എ കെ മമ്മൂട്ടി എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍