കണ്സഷന് നിഷേധിക്കുന്നത് പ്രതിഷേധാര്‍ഹം: എസ്.എഫ്.ഐ.
പുല്‍പ്പള്ളി: വിദ്യാര്‍ത്ഥികളോടുള്ള ബസ്സ് ഉടമകളുടെ സമീപനം മാറ്റണമെന്നും കണ്സഷന് നല്കാന് തയ്യാറാകണമെന്നും എസ്.എഫ്.ഐ പുല്‍പ്പള്ളി ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു.വിദ്യാര്‍ത്ഥികള്‍ കണ്സഷന് ലഭിക്കണമെങ്കില്‍ ബസ്സിനു പുറത്ത് ക്യൂ നില്‍ക്കണം എന്ന നിര്‍ബന്ധ ബുദ്ധിയാണ് പല ബസ്സ് ഉടമകളും ജീവനക്കാരും സ്വീകരിക്കുന്നത്.ഇത്തരം നിയമങ്ങള്‍ ഒന്നും ഇല്ലാതിരിക്കെയാണ് ബസ്സ് ഉടമകള്‍ വിദ്യാര്‍ത്ഥികളോട് ബസ്സ് സ്റ്റാര്‍ട്ട് ചെയ്യുന്നതിന് മുന്‍പ് വിദ്യാര്‍ത്ഥികള്‍ ബസ്സില്‍ കയറരുത് എന്ന നിലപാട് സ്വീകരിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നും എസ്.എഫ്.ഐ.ബസ്സില്‍ കയറിയാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സീറ്റില്‍ ഇരിക്കുന്നതിനും നിയമ തടസ്സങ്ങള്‍ ഒന്നും ഇല്ല.ഇത്തരം സാഹചര്യത്തില്‍ ബസ്സ് ഉടമകള്‍ വിദ്യാര്‍ത്ഥികളോട് അസഭ്യ വര്‍ഷം ചൊരിയുകയും ഭീഷണി മുഴക്കുകയും ചെയ്യുന്നു.ഇത് വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടാണ്.ഇത്തരം തെറ്റായ രീതികള്‍ അവസാനിപ്പിക്കാന്‍ ബസ്സ് ഉടമകള്‍ തയ്യാറാകണം.വിദ്യാര്‍ത്ഥി കണ്സെഷന് നല്‍കുന്നതിന് മാനദണ്ഡങ്ങള്‍ ഇല്ല.ക്ലാസ്സ് ഉള്ള ദിവസങ്ങളിലും സ്പെഷ്യല്‍ ക്ലാസ്സ് ഉള്ള അവധി ദിനങ്ങളില്‍ പോലും വിദ്യാര്‍ത്ഥി കണ്സെഷന് അനുവദിനീയമാണ് എന്നാണ് ബഹു.ഹൈക്കോടതി ഉത്തരവ്.എന്നാല്‍ പല ബസ്സ് ഉടമകളും ജീവനക്കാരും ഇത് ലംഘിക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്.വിദ്യാര്‍ത്ഥികളോടുള്ള ഇത്തരം ചൂഷണങ്ങള്‍ അവസാനിപ്പിക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്നും നിയമ പരമായും സംഘടനാ പരമായും ഇത്തരം വിഷയങ്ങളെ ചെറുത്തു തോല്‍പ്പിക്കുമെന്നും എസ്.എഫ്.ഐ അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍