കെ.എസ്.യു പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം ;അഞ്ചു പേര് കൂടി റിമാന്‍ഡില്‍.
എന്‍ജിനീയറിങ് കോളേജില്‍ കെ.എസ്.യു പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ അഞ്ചു പേര് കൂടി റിമാന്‍ഡില്‍.കോളേജ് യൂണിയന് ചെയര്‍മാനും പടിഞ്ഞാറത്തറ സ്വദേശിയുമായ സാം സുന്ദര്‍, എസ്.എഫ്.ഐ ഏരിയ കമ്മിറ്റി അംഗം അശ്വിന് പി, എസ്.എഫ്.ഐ പ്രവര്‍ത്തകരായ നിര്ബിന്, ആല്ബിന് സെബാസ്റ്റ്യന്‍, സാമുവേല്‍ എന്നിവരാണ് റിമാന്റിലായത്.കോളേജ് യൂണിയന് മെമ്പറും കോട്ടക്കല്‍ സ്വദേശിയുമായ ഷഫീഖ് റഹ്മാന്,എസ്.എഫ്.ഐ പ്രവര്ത്തകന് കൊയിലാണ്ടി സ്വദേശി ധനേഷ് എന്നിവര്‍ നേരത്തെ റിമാന്റിലായിരുന്നു.ഇവരുടെ ആക്രമണത്തില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റ അബിന്‍ (23) ഇപ്പോഴും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍