തരിയോട് ജി.എല്‍.പി സ്കൂള്‍ വാര്‍ഷികാഘോഷവും യാത്രയയപ്പും
കാവുംമന്ദം: ഒരു നാടിന് ഒന്നിലേറെ തലമുറകള്‍ക്ക് അറിവിന്റെ ആദ്യാക്ഷരങ്ങള്‍ പകര്‍ന്ന് നല്കി 93 വര്‍ഷം പൂര്‍ത്തിയാക്കിയ തരിയോട് ഗവ.എല്‍.പി സ്കൂളിന്റെ വാര്‍ഷികാഘോഷവും സ്കൂളില്‍ 16 വര്‍ഷക്കാലത്തെ സ്തുത്യര്‍ഹ സേവനത്തിന് ശേഷം സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന വി.മുസ്തഫ മാസ്റ്റര്‍ക്കുള്ള യാത്രയയപ്പും നാളെ ( മാര്‍ച്ച് 2 ) വൈകിട്ട് 4.30 മുതല്‍ നടക്കും. സി കെ ശശീന്ദ്രന് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ മറ്റു ജനപ്രതിനിധികളടക്കമുള്ള വിശിഷ്ട വ്യക്തികളും സംബന്ധിക്കും. തുടര്‍ന്ന് പഠന രംഗത്തും പാഠ്യേതര രംഗങ്ങളിലും മികവ് തെളിയിച്ച വിദ്യാര്‍ത്ഥികളെ ആദരിക്കല്‍, സ്കൂള്‍ മാഗസിന് പ്രകാശനം, സ്കോളര്‍ഷിപ്പ് ജേതാക്കളെ ആദരിക്കല്‍, സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന വര്‍ണ്ണാഭമായ കലാ പരിപാടികള്‍ തുടങ്ങിയവ നടക്കും. പരിപാടിയുടെ ഭാഗമായി സിംഗേഴ്സ് വയനാട് അവതരിപ്പിക്കുന്ന ഗാനമേളയും നടക്കുന്നതാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍