ഭക്ഷ്യധാന്യങ്ങളുമായി യുവമോര്‍ച്ച അട്ടപ്പാടിയിലേക്ക്
കല്‍പ്പറ്റ: 'ഭരണകൂട ചൂഷണത്തിന് ഇരയായവര്‍ക്ക് യുവതയുടെ സഹായ ഹസ്തം ' എന്ന മുദ്രാവാക്യമുയര്‍ത്തി യുവമോര്‍ച്ച അട്ടപ്പാടിയില്‍ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുന്നതിന്റെ ഭാഗമായി വയനാട്ടില്‍ നിന്നും ശേഖരിച്ച ഭക്ഷ്യധാന്യങ്ങളുമായുള്ള വാഹനം അട്ടപ്പാടിയിലേക്ക് യാത്ര തിരിച്ചു. ബി. ജെ.പി ജില്ല ജന.സെക്രട്ടറി പി.ജി ആനന്ദ് കുമാര്‍ യുവമോര്‍ച്ച ജില്ല പ്രസിഡണ്ട് അഖില്‍ പ്രേം .സിക്ക് പതാക കൈമാറിക്കൊണ്ട് ഫ്ലാഗ് ഓഫ് കര്‍മ്മം നിര്‍വഹിച്ചു. കെ.ശ്രീനിവാസന് , പ്രശാന്ത് മലവയല്‍, ജിതിന് ഭാനു, ടി.എം സുബീഷ്, എം.ആര് രാജീവ്, രമേശ് കുഴി വയല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍