തുടിതാളം;ഗോത്ര സഹവാസ ക്യാമ്പ് നാളെ തുടങ്ങും
വാരാമ്പറ്റ ഗവ.ഹൈസ്കൂളില്‍ തുടി താളം ഗോത്രസഹവാസ ക്യാമ്പ് നാളെ (മാര്‍ച്ച് 2) തുടങ്ങും. ഗോത്രവിദ്യാര്ത്ഥികളെയും രക്ഷിതാക്കളെയും പങ്കെടുപ്പിച്ച് രണ്ടു ദിവസങ്ങളിലാണ് റസിഡന്‍ഷ്യല്‍ ക്യാമ്പ് നടക്കുക. ഗോത്ര വിദ്യാര്‍ത്ഥികളും പൊതു വിദ്യാലയങ്ങളുമായി ഊഷ്മളമായ ബന്ധം സ്ഥാപിക്കുക എന്നതാണ് ക്യാമ്പിന്റെ ലക്ഷ്യം. പഠന പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്കി ഗോത്ര വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞ് പോക്ക് തടയാനുള്ള പരിശ്രമങ്ങളും ഇതിനു പിന്നിലുണ്ട്. കാട്ടുനായ്ക്ക, പണിയ,കുറിച്യ വിഭാഗങ്ങളിലായി 160 ഓളം ഗോത്രവിദ്യാര്‍ത്ഥികള്‍ വാരാമ്പറ്റ ഗവ.ഹൈസ്കൂളില്‍ പഠിക്കുന്നുണ്ട്. പരമ്പാരാഗതമായ അനുഷ്ഠാന കലകളുടെ അവതരണവും രണ്ടു ദിവസങ്ങളിലായി നടക്കും. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 ന് എസ്.എസ്. എ ജില്ലാ പ്രോഗ്രാം ഓഫീസര്‍ ജി.എന്‍.ബാബുരാജ് സഹവാസ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. പി.ടി.എ പ്രസിഡന്റ് എ.മൊയ്തു അദ്ധ്യക്ഷത വഹിക്കും. ഡി.പി.ഒ കെ.സത്യന് ഗോത്രമൂപ്പന്മാരെ ആദരിക്കും. വൈകീട്ട് 3 മുതല്‍ തുയിലിണര്ത്ത് അരങ്ങേറും. ഏച്ചോം തുടിയിലെ രാജേഷ്,വിനു കിടച്ചുളന്‍ എന്നിവര്‍ നേതൃത്ത്വം നല്‍കും. ഡോക്യുമെന്ററി പ്രദര്‍ശനം, ഗോത്രതാളം തനത് കലകളുടെ അവതരണം എന്നിവയും നടക്കും. പ്രകാശന് പേരാമ്പ്ര ചൊല്‍ക്കാഴ്ച അവതരിപ്പിക്കും. ശനിയാഴ്ച മെഡിറ്റേഷന്‍, ക്യാമ്പ് പ്രവര്‍ത്തനങ്ങള്‍ എന്നിവ നടക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍