തരുവണ ഗവ.യു.പി സ്ക്കൂള് വാര്‍ഷികാഘോഷവും യാത്രയയപ്പും
തരുവണ ഗവ.യു.പി സ്ക്കൂള് നൂറ്റിപ്പത്താം വാര്‍ഷികാഘോഷവും സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന അധ്യാപികയ്ക്കുള്ള യാത്രയയപ്പും മാര്‍ച്ച് 3 ന് നടക്കും.ആഘോഷ പരിപാടിയോടനുബന്ധിച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ഉള്‍പ്പെടെ വിവിധങ്ങളായ പരിപാടികള്‍ നടക്കുമെന്ന് സകൂള്‍ അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.മാര്‍ച്ച് 3ന് ഉച്ചക്ക് 2 മണിക്ക് നടക്കുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം മുന്‍ ജില്ലാ ബാങ്ക് ജനറല്‍ മാനേജര്‍ പി.ആലി ഉദ്ഘാടനം ചെയ്യും.വൈകീട്ട് അഞ്ച് മണിക്ക് നടക്കുന്ന വാര്‍ഷികാഘോഷവും സുവനീര്‍ പ്രകാശനവും ഒ.ആര്.കേളു എല്‍.എല്‍.എ. ഉദ്ഘാടനം ചെയ്യും. ദീര്‍ഘകാലത്തെ സേവനത്തിനു ശേഷം സര്‍വീസില്‍ നിന്നും വിരമിക്കുന്ന രജനി ടീച്ചര്‍ക്ക് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ഉപഹാരം നല്‍കും.ചടങ്ങില്‍ മുതിര്‍ന്ന പൂര്‍വ്വ വിദ്യാര്‍ത്ഥികളെ ആദരിക്കല്‍ സമ്മാനദാനം തുടങ്ങിയവ നടക്കുമെന്നും സ്കൂള്‍ അധികൃതര്‍ പറഞ്ഞു.വാര്‍ത്താ സമ്മേളനത്തില്‍ പി.ടി.എ.പ്രസിഡന്റ് കെ.സി.കെ. നജ്മുദീന്, ഹെഡ്മിസ്ട്രസ് കെ.എം. പുഷ്പജ, കുഞ്ഞമ്മദ് മുണ്ടാടത്തില്‍, കെ.പി.ബാലകൃഷ്ണന്, കെ.ടി. ജോയി തുടങ്ങിയവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍