എസ്.എന്‍ കോളേജ് വിദ്യാര്‍ത്ഥി സമരം ഒത്തുതീര്‍പ്പായി
കഴിഞ്ഞ 4 ദിനങ്ങളിലായി പുല്‍പ്പള്ളി എസ്.എന്‍.ഡി.പി യോഗം ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിവന്ന സമരം ഒത്തുതീര്‍പ്പായി.ഐഡന്റികാര്‍ഡ് കൈവശമുണ്ടായിരുന്നില്ലെന്ന കാരണത്താല്‍ പ്രിന്‍സിപ്പാള്‍ പരീക്ഷ എഴുതിക്കാതെ പറഞ്ഞു വിട്ട വിദ്യാര്‍ത്ഥിക്ക് പരീക്ഷ എഴുതാനുള്ള സാഹചര്യം കോളേജ് അധികൃതര്‍ തന്നെ ഒരുക്കും. ഇക്കാര്യത്തില്‍ യൂണിവേഴ്സിറ്റി അധികൃതരുമായി ചര്‍ച്ച ചെയ്ത് ബന്ധപ്പെട്ട എല്ലാ സൗകര്യവും കോളേജ് ഒരുക്കും. വിദ്യാര്‍ത്ഥികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ആരോപണ വിധേയയായ പ്രിന്‍സിപ്പാളിനെതിരെ അന്വേഷണ കമ്മീഷനെ വെച്ച് അന്വേഷണം നടത്തും. കുറ്റം തെളിഞ്ഞാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും കോളേജ് അധികൃതര്‍ ഉറപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിച്ചത്. പുല്‍പ്പള്ളി പോലീസ് സ്റ്റേഷനില്‍ വെച്ചു നടന്ന ചര്‍ച്ചയില്‍ മാനന്തവാടി ഡി വൈ എസ് പി കെ.എം ദേവസ്യ, വിവിധ വിദ്യാര്‍ത്ഥി യൂണിയന് പ്രതിനിധികള്‍, കോളേജ് മാനേജ്മെന്റ് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍