ഉപതരിഞ്ഞെടുപ്പ് പടിഞ്ഞാറത്തറയില്‍ യുഡിഎഫും തിരുനെല്ലിയില്‍ എല്‍ഡിഎഫും
കല്‍പ്പറ്റ ബ്ലോക് പഞ്ചായത്ത് പടിഞ്ഞാറത്തറ ഡിവിഷന് ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ പിസി മമ്മൂട്ടി വിജയിച്ചു.884 വോട്ടുകള്‍ക്കാണ് മമ്മൂട്ടി വിജയിച്ചത്. യൂഡിഎഫ് 3835, എല്‍ഡിഎഫ്2951, ബിജെപി 586 എന്നിങ്ങനെയാണ് വോട്ടിംഗ് നില.തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡായ അപ്പപ്പാറയിലെ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ബിന്ദു സുരേഷ് വിജയിച്ചു. 190 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയം. എല്‍ഡിഎഫ്628, യുഡിഎഫ്438, ബിജെപി43 എന്നിങ്ങനെയാണ് വോട്ടിംഗ് നില. അപ്പപ്പാറ എല്‍ഡിഎഫിന്റേയും, പടിഞ്ഞാറത്തറ യുഡിഎഫിന്റേയും സിറ്റിംഗ് സീറ്റുകളാണ്.
പടിഞ്ഞാറത്തറയില്‍ ഡിവിഷന് മെമ്പര്‍ ഈന്തന്‍ ആലി മരിച്ചതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് നടന്നത്. അപ്പപ്പാറയില്‍ ഗ്രാമ പഞ്ചായത്ത് അംഗമായിരുന്ന ഉണ്ണിക്ക് സര്‍ക്കാര്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് രാജിവെക്കുകയായിരുന്നു. രണ്ടിടങ്ങളിലും ഇന്നലെയായിരുന്ന ഉപതിരഞ്ഞെടുപ്പ് നടന്നത്. പടിഞ്ഞാറത്തറയില്‍ കഴിഞ്ഞ തവണ യുഡീഎഫ് സ്ഥാനാര്‍ത്ഥി ഈന്ത ആലിക്ക് 4249 വോട്ടുകള്‍ ലഭിച്ചിരുന്നൂവെങ്കിലും ഇത്തവണ മമ്മൂട്ടി മത്സരിച്ചപ്പോള്‍ 3835 വോട്ടുകളാണ് നേടാന്‍ സാധിച്ചത്. അപ്പപ്പാറയില്‍ ഉണ്ണിക്ക് 691 വോട്ടുകളായിരുന്നു ലഭിച്ചത്. ഇത്തവണ ബിന്ദുവിന് 628 വോട്ടുകളാണ് നേടാന്‍ കഴിഞ്ഞത്. രണ്ടു തിരഞ്ഞെടുപ്പിലേയും വിജയങ്ങള്‍ രാഷ്ട്രീയപരമായി ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുമെങ്കിലും തദ്ദേശ ഭരണസ്ഥാപനങ്ങളുടെ ഇപ്പോഴത്തെ ഭരണത്തെ ബാധിക്കില്ല.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍