അവശനിലയില്‍ കാണപ്പെട്ട പിടിയാന ചരിഞ്ഞു
വയനാട് വന്യജീവി സങ്കേതത്തിലെ വണ്ടിക്കടവ് സെക്ഷന്‍ പരിധിയില്‍ അവശനിലയില്‍ കാണപ്പെട്ട കാട്ടാന ചരിഞ്ഞു. ചീയമ്പം 73 കോളനിയിലെ ജനവാസ കേന്ദ്രത്തിന് സമീപം ഇന്നലെയാണ് 40 വയസ് പ്രായം തോന്നിക്കുന്ന പിടിയാനയെ അവശനിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കുറിച്ച്യാട് അസി.വൈല്‍ഡ് ലൈഫ് വാര്ഡന് കെ ബാബുരാജിന്റെ നേതൃത്വത്തില്‍ വെറ്ററിനറി സര്ജന് ചികിത്സ ആരംഭിച്ചിരുന്നൂവെങ്കിലും ഇന്ന് പുലര്‍ച്ചയോടെ ആന ചരിയുകയായിരുന്നു. പ്രായാധിക്യവും, അണുബാധയുമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍