അനധികൃത കരിങ്കല്‍ ഖനനം; മൈലാടിപ്പാറയിലെ പട്ടയംറദ്ദാക്കും

വൈത്തിരി താലൂക്കില്‍ കല്‍പ്പറ്റ വില്ലേജില്‍ മൈലാടിപ്പാറയില്‍ സര്‍വ്വെ നമ്പര്‍ 16-ല്‍പ്പെട്ട ഭൂമിയില്‍ അനധികൃത കരിങ്കല്ല് ഖനനം കണ്ടെത്തിയതിനെത്തുടര്‍ന്ന് ജില്ലാ കളക്ടര്‍ എസ്.സുഹാസിന്റെ നിര്‍ദ്ദേശ പ്രകാരം സ്ഥല പരിശോധന നടത്തി. പ്രസ്തുത ഭൂമിയില്‍ വ്യാപകമായി അനധികൃതമായി കരിങ്കല്ല് ഖനനം നടത്തിയതിന് ഇരുപത് ലക്ഷം രൂപ പിഴ ഈടാക്കി. കൂടാതെ പ്രസ്തുത ഭൂമി എല്‍.എ. പട്ടയ പ്രകാരം വിതരണം ചെയ്തിട്ടുള്ളതാണെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. ഈ പട്ടയം റദ്ദ് ചെയ്യാനുള്ള നടപടിയും സ്വീകരിച്ചു. ഒപ്പം നിയമ വിരുദ്ധമായി ഖനന പ്രവൃത്തി നടന്നത് യഥാസമയം റിപ്പോര്‍ട്ട് ചെയ്യാതിരുന്നതിന് ഉത്തരവാദിയായിട്ടുള്ള കല്‍പ്പറ്റ വില്ലേജ് ഓഫീസര്‍ക്കെതിരെ നടപടി സ്വീകരിച്ചതായി കളക്ടര്‍ അറിയിച്ചു. സ്‌ക്വാഡിന്റെ പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍