ലീഗല്‍ സര്‍വീസസ് അതോറിറ്റി ക്യാമ്പ് സംഘടിപ്പിച്ചു
കല്‍പ്പറ്റ:ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി ജില്ലയിലെ പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ലീഗല്‍ സര്‍വീസസ് അതോറിറ്റി ക്യാമ്പ് സംഘടിപ്പിച്ചു. ആനേരി കമ്മ്യൂണിറ്റി ഹാള്‍, കാട്ടിക്കുളം കമ്മ്യൂണിറ്റി ഹാള്‍, അഞ്ചാം വാര്‍ഡ് കമ്പളക്കാട്, ചെതലയം ഐ.റ്റി.എസ്.ആര്. കോളേജ് എന്നിവിടങ്ങളിലായാണ് ക്യാമ്പുകള്‍ നടത്തിയത്. ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ പാരാ ലീഗല്‍ വളണ്ടിയര്‍മാര്‍ കോളനി നിവാസികള്‍ക്കിടയില്‍ ഡോര്‍ ടു ഡോര്‍ ക്യാമ്പെയിന് നടത്തി പരാതികള്‍ സ്വീകരിച്ചു. ജില്ലാ സെഷന്‍സ് ജഡ്ജ്, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ചെയര്‍മാനുമായ ഡോ.വി.വിജയകുമാര്‍, സബ് ജഡ്ജിമാര്‍, വിവിധ വകുപ്പുകളുടെ സ്റ്റാളുകള്‍ അഭിഭാഷകള്‍ എന്നിവരുടെ ആഭിമുഖ്യത്തില്‍ ആയിരത്തോളം പരാതികള്‍ സ്വീകരിക്കുകയും തുടര്‍ നടപടികള്‍ക്കായി ഡിപ്പാര്‍ട്ട്മെന്റുകളിലേക്ക് കൈമാറുകയും ചെയ്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍