ഹുസൈന് കുഴിനിലത്തിനെതിരെ വഞ്ചനാകുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു
മാനന്തവാടി പോലീസിന്റെ പേരില്‍ പ്രതിയില്‍ നിന്നും പണം കൈപ്പറ്റിയ മാനന്തവാടി നഗരസഭ കുഴിനിലം ഡിവിഷന് കൗണ്‍സിലറും യൂത്ത്ലീഗ് മണ്ഡലം ജന.സെക്രട്ടറിയുമായ ഹുസൈന് കുഴി നിലത്തിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം മാനന്തവാടി പോലീസ് കേസ്സെടുത്തു. കുഴി നിലം കരിങ്ങാട്ടില്‍ ഷമീര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്സെടുത്തത്. വഞ്ചന കുറ്റം, പരാതിക്കാരനെ ഭീഷണിപ്പെടുത്തല്‍, വീട്ടില്‍ കയറി കൊല്ലുമെന്ന് ഭീഷിണിപ്പെടുത്തല്‍ എന്നിവ പ്രകാരമാണ് കേസ്സ്. കൂടാതെ പോലീസിന്റെ പേര് പറഞ്ഞ് പണം കൈപ്പറ്റിയതിലും കേസ്സ് ഉണ്ടാകുമെന്ന് പോലീസ് പറഞ്ഞു. ഷമീറിന് പോലീസില്‍ ഉണ്ടായ കേസ്സ് ഒത്തുതീര്‍ക്കാനായി ഹുസൈന് ഷമീറില്‍ നിന്നും ഇരുപതിനായിരം രൂപ കൈപ്പറ്റിയെന്നാണ് പരാതി. പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് പണം തിരികെ നല്‍കിയെങ്കിലും .സി .പി .എമ്മും.എസ്.ഡി.പി.ഐയും പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. എന്നാല്‍ തനിക്കെതിരെയുള്ള ഗൂഢാലോജനയുടെ ഭാഗമായാണ് ഒരു വിഭാഗം ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നതെന്നായിരുന്നു ഹുസൈന് വ്യക്തമാക്കിയിരുന്നത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍