പോക്സോ നിയമബോധവല്ക്കരണം ക്ലാസ് നടത്തി
ജില്ലാ ശിശുസംരക്ഷണ യൂണീറ്റിന്റെ നേതൃത്വത്തില്‍ ജില്ലയിലെ നഴ്സിങ്ങ് വിദ്യാര്‍ത്ഥികള്‍ക്കായി നടപ്പിലാക്കുന്ന ജില്ലാതല പോക്സോ ബോധവല്‍ക്കരണ പരിപാടിയുടെ സമാപന ഉദ്ഘാടനം ബത്തേരി അസംപ്ഷന്‍ നഴ്സിങ്ങ് സ്കൂളില്‍ മുന്‍ ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ. പി. ലക്ഷ്മണ് നിര്‍വഹിച്ചു. ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ കെ. കെ പ്രജിത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ നഴ്സിങ്ങ് സ്കൂള്‍ പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ എല്‍സി ജോസ് ജില്ലാ ശിശുസംരക്ഷണ യൂണീറ്റിലെ സോഷ്യല്‍ വര്‍ക്കര്‍ അഖില രാജഗോപാല്‍, പ്രൊട്ടക്ഷന്‍ ഓഫീസര്‍ വിക്ടര്‍ ജോണ്സന്, ഔട്ട് റീച്ച് വര്‍ക്കര്‍ രഞ്ജു, അഖില രാജഗോപാല്‍, മനിത മൈത്രി എന്നിവര്‍ ക്ലാസുകളെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍