വയോധികര്‍ക്ക് കമ്പിളി വിതരണം ചെയ്തു
കെല്ലൂര്‍:പനമരം ഗ്രാമ പഞ്ചായത്തിലെ ഇരുപത്തിമൂന്നാം വാര്‍ഡിലെ കെല്ലൂരില്‍ 2017-18 ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വയോജനങ്ങള്‍ക്ക് കമ്പിളി വിതരണം ചെയ്തു.ജനറല്‍ വിഭാഗത്തിലെ 70 വയസ്സ് കഴിഞ്ഞവര്‍ക്കും,പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട 65 വയസ്സ് കഴിഞ്ഞവരുമായ ഗുണഭോക്താക്കള്‍ക്കുമാണ് കമ്പിളി വിതരണം നടത്തിയത്.വാര്‍ഡ് മെമ്പര്‍ സൗജത്ത് ഉസ്മാന് വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ സി.കെ ഉസ്മാന് ഹാജി അധ്യക്ഷത വഹിച്ചു. വികസന സമിതി അംഗങ്ങളായ ഷംസുദ്ദീന് ഇ.വി ,ഇബ്രാഹിം പി, റസാക്ക് എന്‍,മമ്മൂട്ടി കെ.എം,സുനീറ ടീച്ചര്‍,ജോബി ഷ് മാതേക്കല്‍ എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍