അമ്പലവയല്‍ തോട്ടാമൂല കള്ളാടികൊല്ലി മണിയുടെ അഞ്ച് മാസം ഗര്‍ഭിണിയായ പശുവിനെയാണ് ഇന്ന് ഉച്ചയോടെ വന്യമൃഗം ആക്രമിച്ച് കൊന്നത്. വീടിനു സമീപം വനത്തോട് ചേര്‍ന്ന സ്ഥലത്ത് മേയാന്‍ വിട്ട പശുവിനെയാണ് മണി നോക്കി നില്‍ക്കെ വന്യമൃഗം ആക്രമിച്ചു കൊന്നത്. കടുവയാണ് പശുവിനെ കൊന്നതെന്നാണ് ഉടമസ്ഥനായ മണി പറയുന്നത്. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ വനപാലകര്‍ മേല്‍നടപടികള്‍ സ്വീകരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍