ആദിവാസി സാക്ഷരതാ പഠന സംഗമവും തുല്യതാ ക്ലാസ് ഉദ്ഘാടനവും
മാനന്തവാടി:തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് ആദിവാസി സാക്ഷരതാ പഠന സംഗമവും തുല്യതാ ക്ലാസ്സുകളുടെ ഉദ്ഘാടനവും മാര്‍ച്ച് രണ്ടിന് നടക്കും.കോറോം ദോഹാ പാലസില്‍ വെച്ചായിരിക്കും സംഗമം നടക്കുകയെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തിലറിയിച്ചു.മാര്‍ച്ച് 2ന് രാവിലെ 10 മണിക്ക് നടക്കുന്ന സംഗമം ഒ.ആര്.കേളു എം.എല്‍.എ. ഉദ്ഘാടനം ചെയ്യും.പ്ലസ് വണ്‍ തുല്യത പഠന ക്ലാസ്സിന്റെ ഉദ്ഘാടനത്തോടൊപ്പം പത്താംതരം പന്ത്രണ്ടാം ബാച്ചിന്റെ ഉദ്ഘാടനവും പതിനൊന്നാം ബാച്ചിന്റെ വിജയോത്സവവും നടക്കും.ചടങ്ങില്‍ മുതിര്‍ന്ന പഠിതാക്കളെ ആദരിക്കുന്നതോടൊപ്പം ഇന്‍സ്ട്രക്ടര്‍മാരെ അനുമോദിക്കല്‍ ചടങ്ങും നടക്കുമെന്നും സംഘാടകര്‍ പറഞ്ഞു.വാര്‍ത്താ സമ്മേളനത്തില്‍ സംഘാടക സമിതി കണ്‍വീനര്‍ വേണു മുള്ളോട്ട്, ബൈജു ഐസക്ക് തുടങ്ങിയവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍