തോട്ടിലെ വെള്ളത്തില്‍ അവശനിലയില്‍ കണ്ടെത്തിയ 16 കാരന് മരിച്ചു
ബത്തേരി ഓടപ്പള്ളം പുതുവീട് പണിയകോളനിയിലെ പരേതനായ കുമാരന് സുധ ദമ്പതികളുടെ മകന് അഖില്‍ (16) ആണ് മരിച്ചത്. ഇന്ന് രാവിലെ കോളനിക്ക് സമീപത്തെ തോട്ടിലെ വെള്ളത്തില്‍ തല മുങ്ങിയും ശരീരഭാഗം പുറത്തായ നിലയിലും കണ്ടെത്തിയ അഖിലിനെ ആശുപത്രിയിലെത്തിച്ചൂവെങ്കിലും മരിക്കുകയായിരുന്നു. അപസ്മാര ബാധമൂലം തോട്ടുവെള്ളത്തില്‍ വീഴുകയും, ശ്വാസം മുട്ടി മരിക്കുകയുമായിരുന്നൂവെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍