എസ്.എഫ്.ഐ അനിശ്ചിതകാലസമരം മൂന്നാം ദിവസം പിന്നിട്ടു.
പുല്പള്ളി: പുല്പള്ളി എസ്.എന്‍ കോളേജ് വിദ്യാര്‍ത്ഥി അഖില്‍ പ്രകാശിനെ പരീക്ഷ എഴുതാന്‍ അനുവദിക്കാത്ത കോളേജ് പ്രിന്‍സിപ്പാളിന്റെ വിദ്യാര്‍ത്ഥിവിരുദ്ധ നിലപാടുകള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ നടത്തുന്ന അനിശ്ചിതകാല സമരം മൂന്നാം ദിവസം പിന്നിട്ടു. വിദ്യാര്‍ത്ഥികളുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് മാനേജ്മെന്റ് അറിയിച്ചിരുന്നു എങ്കിലും പിന്നീട് ചര്‍ച്ചക്ക് അവര്‍ തയ്യാറല്ല എന്നറിയിക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചു വിദ്യാര്‍ത്ഥികള്‍ പഠിപ്പുമുടക്കുകയും ഓഫീസ് ഉപരോധിക്കുകയും ചെയ്തു. സമരത്തിനോട് മുഖം തിരിഞ്ഞു നില്ക്കുന്ന നിലപാട് പ്രതിഷേധാര്‍ഹമാണ്. വിദ്യാര്‍ത്ഥികളുടെ പഠനനിലവാരം തന്നെ തകര്‍ക്കുന്ന നിലപാടാണ് മാനേജ്മെന്റ് സ്വീകരിക്കുന്നത്. സമരം കൂടുതല്‍ ശക്തമാക്കുമെന്നും കേളേജ് ഉപരോധം ഉള്‍പ്പടെ സങ്കടിപ്പിക്കുമെന്നും ളെശ അറിയിച്ചു. സമരം ളെശ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ങ ട ഫെബിന് ഉദ്ഘാടനം ചെയ്തു. എല്‍ദോസ് ബാബു അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഷാഫി, ജിഷ്ണുഷാജി, അജിത് സ ഗോപാലന് തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍