അഖില്‍ പ്രകാശിന്റെ നിരാഹാര സമരം മൂന്നാം ദിനത്തിലേക്ക് കടന്നു
പുല്‍പ്പള്ളി എസ്.എന്‍ കോളേജ് അധികൃതരുടെ അനാസ്ഥയില്‍ പ്രധിഷേധിച്ചുകൊണ്ട് കെ എസ് യു പ്രവര്ത്തകന് അഖില്‍ പ്രകാശ് നടത്തുന്ന നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു.എസ്.എന്‍ കോളേജിലെ രണ്ടാം വര്‍ഷ എംകോം വിദ്യാര്‍ത്ഥി അഖില്‍ പ്രകാശിനെ ഹാള്‍ ടിക്കറ്റുണ്ടായിട്ടും പരീക്ഷ എഴുതാന്‍ അനുവദിക്കാതിരിക്കുകയും അപമാനിച്ച് ഇറക്കിവിടുകയും ചെയ്തതില്‍ പ്രതിഷേധിച്ചുകൊണ്ടാണ് നിരാഹാര സമരം നടത്തുന്നത്. പ്രിന്‍സിപ്പാലിനെ ക്യാമ്പസില്‍ നിന്നും മാറ്റാതെ സമരത്തില്‍ നിന്നും പിന്മാറുകയില്ലെന്ന് കെ എസ് യു വ്യക്തമാക്കി.ഈ വിഷയവുമായി ബന്ധപ്പെട്ട് എസ് എന്‍ ഡി പി യുടെ ഓഫീസില്‍ വിളിച്ച് ചേര്‍ത്ത ചര്‍ച്ചയില്‍ നിന്ന് കെ എസ് യു വിട്ടുനിന്നു. തനിക്ക് നീതി കിട്ടും വരെ സമരം തുടരുമെന്ന് അഖില്‍ അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍