താഴെ പരിയാരം മസ്ജിദുത്തഖ്വ പുനര്‍നിര്‍മ്മാണ ശിലാസ്ഥാപനവും വിജ്ഞാന സദസ്സും
പരിയാരം: മസ്ജിദുത്തഖ്വ പുനര്‍നിര്‍മ്മാണ ശിലാസ്ഥാപനം മാര്‍ച്ച് 2 വെള്ളി ഉച്ചയ്ക്ക് 1.30 ന് കേരള വഖഫ് ബോര്‍ഡ് ചെയര്മാന് പാണക്കാട് സയ്യിദ് റഷീദലി ഷിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും. സമസ്ത ജില്ലാ പ്രസിഡണ്ട് ഹാജി കെ ടി ഹംസ മുസ്ലിയാര്, സുന്നി മഹല്ല് ഫെഡറേഷന് ജില്ലാ പ്രസിഡണ്ട് പിണങ്ങോട് അബൂബക്കര്‍, ഡബ്ളിയു എം ഒ ജന സെക്രട്ടറി എം എ മുഹമ്മദ് ജമാല്‍ എന്നിവര്‍ സംബന്ധിക്കും.രാത്രി 8 മണിക്ക് ദാറുസ്സമാനില് വെച്ച് നടക്കുന്ന വിജ്ഞാന സദസ്സില്‍ സലിം മുസ്ലിയാര് മണ്ണാര്‍ക്കാട് മാര്‍ച്ച് മൂന്ന് ശനിയാഴ്ച ഷൗക്കത്തലി മൗലവി വെള്ളമുണ്ട എന്നിവര്‍ യഥാക്രമം തഖ് വയിലൂടെ സ്വര്‍ഗ്ഗത്തിലേക്ക്, പൂര്‍വ്വിക പാത പവിത്ര പാത എന്നീ വിഷയങ്ങളില്‍ പ്രസംഗിക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍